Breaking News

ജ്യോതിഭവൻ ഭിന്നശേഷി കുട്ടികൾക്കൊപ്പം ഓണാഘോഷം നടത്തി വൈഎംസിഎ ചിറ്റാരിക്കാൽ യൂണിറ്റ്


ചിറ്റാരിക്കാൽ : വൈ എം സി എ ചിറ്റാരിക്കാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജ്യോതി ഭവൻ സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഓണാഘോഷപരിപാടി 'ചങ്ങാത്തം 2022' നടത്തപ്പെട്ടു. പരിപാടിയുടെ ഭാഗമായി ഓണക്കളികളും നടത്തി തുടർന്ന്  ഓണസദ്യയും ഒരുക്കിയിരുന്നു.


ചടങ്ങ് തോമപുരം ഫൊറോന പള്ളി വികാരി ഫാ. മാർട്ടിൻ കിഴക്കേതലക്കൽ  ഉദ്ഘാടനം ചെയ്തു. വൈ എം സി എ ചിറ്റാരിക്കാൽ യൂണിറ്റ് പ്രസിഡണ്ട്‌ സോണി പൊടിമാറ്റത്തിൽ അധ്യക്ഷത വഹിച്ചു. വൈ എം സി എ കാസർഗോഡ്. സബ് റീജിയൺ ട്രെയിനിങ് ആൻഡ് പ്ലെയ്സ്‌മെന്റ് കൺവീനർ ഷിജിത്ത് കുഴുവേലിൽ മുഖ്യ പ്രഭാഷണം നടത്തി. ചിറ്റാരിക്കാൽ ആരാധന മഠത്തിലെ മദർ സുപ്പീരിയർ സിസ്റ്റർ ട്രീസ എസ് എ ബി എസ് ,  ജ്യോതി ഭവൻ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനറ്റ് എസ് എ ബി എസ്, സിസ്റ്റർ ജിസ് മരിയ എസ് എ ബി എസ്, , വൈ.എം സി എ  കാസറഗോഡ് സബ് റീജിയൺ വൈസ് ചെയർമാൻ മാത്യു കാഞ്ഞിരത്തിങ്കൽ, വൈ എം സി എ  യൂണിറ്റ് ട്രീഷറർ ജെയിംസ് പുതുശ്ശേരി, ജിജി കൊച്ചുപുരക്കൽ, റോഷൻ എഴുത്തുപുരക്കൽ, വിവേക് പുതുമന, അമൽ തുപ്പലിഞ്ഞിയിൽ എന്നിവർ നേതൃത്വം നൽകി.

No comments