Breaking News

ചോയ്യങ്കോട് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് കുറുകെ ചാടി കാട്ടുപന്നിയുടെ പരാക്രമം വനപാലകരുടെ നേതൃത്വത്തിൽ അക്രമകാരിയായ പന്നിയെ വെടിവച്ച് കൊന്നു


ചോയ്യങ്കോട്: ചോയ്യംകോട് പെരിങ്ക എന്ന സ്ഥലത്ത് വാഹനത്തിന് നേരെ പരാക്രമം കാണിച്ച കാട്ടുപന്നിയെ വനപാലകർ വെടിവെച്ച് കൊന്നു. ഇന്നലെ രാത്രി 11 മണിക്ക് ആൽബിൻ ബാബു എന്നയാളുടെ വാഹനത്തിന് കുറുകെ ചാടിയ പന്നി പരാക്രമം കാണിക്കുകയും. വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. തുടർന്ന് ഫോറസ്റ്റ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. കാഞ്ഞങ്ങാട്  റേഞ്ച് ഫോറസ്റ്റ് ഓഫീസർ അഷറഫിന്റെ നിർദ്ദേശപ്രകാരം മരുതോം ഫോറസ്ററ് ഓഫീസർ ബി എസ് വിനോദ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജി.എ ജിതിൻ എന്നിവരുടെ നേതൃത്വത്തിൽ രവീന്ദ്രൻ എന്നയാളാണ് പന്നിയെ വെടിവെച്ചു കൊന്നത്.

No comments