Breaking News

'തൊഴിലില്ലായ്മക്കെതിരെ മതനിരപേക്ഷ ഇന്ത്യക്കായി' ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കാൽനട പ്രചരണ ജാഥ പരപ്പയിൽ നിന്ന് തുടങ്ങി

പരപ്പ: ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ തൊഴിലില്ലായ്മക്കെതിരെ മതനിരപേക്ഷ ഇന്ത്യക്കായി യുവജന മുന്നേറ്റത്തിന്റെ ഭാഗമായി നവംബർ 3 ന് പാർലിമെന്റ് മാർച്ച് നടത്തും ഇതിന്റെ പ്രചരണാർത്ഥം ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ കാൽനട പ്രചാരണ ജാഥയ്ക്ക് പരപ്പയിൽ തുടക്കമായി ഡി വൈ എഫ് ഐ  ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്‌ഘാടനം ചെയ്‌തു പി വി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി ജാഥ ക്യാപ്റ്റൻ എം വി രതീഷ് മാനേജർ എം വി ദീപേഷ്,വൈസ് ക്യാപ്റ്റൻ അമൃത സുരേഷ്,കെ സനുമോഹൻ,പി അഖിലേഷ്,അമൽ തങ്കച്ചൻ,അഗജ എ ആർ,മാളവിക പി എന്നിവർ സംസാരിച്ചു ജാഥയുടെ സമാപന പൊതുയോഗം ഞായർ ആഴ്ച്ച വൈകു.5 മണിക്ക് പാലായി വെച്ച് ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ നിർവഹിക്കും, വെള്ളി,ശനി ,ഞായർ ദിവസങ്ങളിൽ ജാഥ പര്യടനം നടത്തും, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി എം വി രതീഷ് ക്യാപ്റ്റനും,ബ്ലോക്ക് വൈസ് പ്രസിഡന്റ് അമൃത സുരേഷ് വൈസ് ക്യാപ്റ്റനും,ബ്ലോക്ക് പ്രസിഡന്റ് എം വി ദീപേഷ് മാനേജറുമായ ജാഥയ്ക്ക് വെള്ളിയാഴ്ച്ച ബിരിക്കുളം,കോളംകുളം,കാലിച്ചാമരം,കരിന്തളം, നെല്ലിയടുക്കം,കൊല്ലംമ്പാറ,ചോയ്യംങ്കോട്,ചായ്യോം ബസാർ എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും,പര്യടനത്തിന്റെ ആദ്യ ദിവസത്തെ സമാപനം സി പി ഐ എം ഏരിയ സെക്രട്ടറി എം രാജൻ ഉദ്‌ഘാടനം ചെയ്യും,ശനി ആഴ്ച്ച,മൂന്ന് റോഡ്,കോതോട്ട്,കാഞ്ഞിരപൊയിൽ,പൂത്തക്കാൽ,അമ്പലത്തുകര,കാലിച്ചാംപൊതി,കൂലോംറോഡ്,എരിക്കുളം,ബങ്കളം എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും,പര്യടനത്തിന്റെ രണ്ടാം ദിവസത്തെ സമാപനം  ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ് ഉദ്‌ഘാടനം ചെയ്യും, ഞായർ ആഴ്ച്ച പഴനെല്ലി,പത്തിലക്കണ്ടം,തട്ടാച്ചേരി,ആനച്ചാൽ, പള്ളിക്കര, കാര്യങ്കോട്, ചാത്തമത്ത്,പാലായി എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും

No comments