Breaking News

ബളാലിൽ ശാസ്ത്ര നഗരി ഉണർന്നു ; ചിറ്റാരിക്കാൽ ഉപജില്ലാ ശാസ്ത്രോത്സവത്തിന് കലവറ നിറക്കൽ ഘോഷ യാത്രയോടെ തുടക്കമായി


ചിറ്റാരിക്കാൽ ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് രാവിലെ 11 മണിക്ക് രജിസ്ടേഷൻ ചെയർപേഴ്സൻ അംബിക സുരേഷിന്റെയും , കൺവീനർ പ്രിൻസി സെബാസ്‌റ്റ്യന്റെയും നേതൃത്വത്തിൽ രജിസ്ട്രേഷൻ ആരംഭിച്ചു.

കലവറ നിറയ്ക്കൽ ഘോഷയാത്ര ബളാൽ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ നിന്നും 11 മണിക്ക് ആരംഭിച്ചു. സംഘാടക സമിതി ചെയർമാനും  ബളാൽ പഞ്ചായത്ത് പ്രസിഡന്റുമായ രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാനും , PTA പ്രസിഡന്റുമായ രാധാകൃഷ്ണൻ കാരയിൽ, പ്രിൻസിപ്പാൾ മനോജ് കുര്യൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അബ്ദുൾ ഖാദർ, സന്ധ്യാ ശിവൻ, അജിത എം., പത്മാവതി, HM ബിന്ദു ജോസ് , SMC ചെയർമാൻ കൃഷ്ണൻ, സബ്ബ് കമ്മറ്റി ചെയർമാന്മാരായ ഹരീഷ് പി നായർ , സാബു ഇടശ്ശേരി . ബിജോ അറക്കൽ , സൗമ്യ, സുരേഷ് മുണ്ട മാണി,അധ്യാപകർ, ബളാൽ പഞ്ചായത്തിലെ 2, 3, 4, 16 എന്നീ വാർഡുകളിലെ കുടുംബശ്രീ CDS, ADS നേത്യത്വ നിരയിലുള്ള ധന്യാ ചന്ദ്രൻ, ബേബി H. രാധാ ബാലകൃഷ്ണൻ , ഭാവന, ശാന്താ രാഘവൻ , ഷീജാ റോബർട്ട്, ശോഭ, ഷിജി, ഷൈനി, താഹിറ എന്നിവർ നേതൃത്വം നൽകി. തുടിതാളം, ചെണ്ടമേളം,ബാൻഡ്  താളത്തിനൊപ്പം നാടൊരുമിച്ചുള്ള ഘോഷയാത്രയിൽ ശാസ്ത്രോത്സവ നഗരി രണ്ടു ദിനത്തെ ശാസ്ത്രോത്സവത്തിനായി ഒരുങ്ങി. ഏകദേശം  500 പേർക്ക് ഇന്ന് ഉച്ച ഭക്ഷണവും നൽകി.

      ചിറ്റാരിക്കാൽ ഉപജില്ലയിലെ 53 സ്കൂളിൽ നിന്ന് ഒക്ടോബർ 19 ന് ഒന്നാം ദിനം - ഗണിത ശാസ്ത്ര മേള, സാമൂഹ്യ ശാസ്ത്ര മേള, IT മേള എന്നീ മേളകൾക്ക് 726 വിദ്യാർത്ഥികളും, രണ്ടാം ദിനം - സയൻസ് മേള , പ്രവർത്തിപരിചയ മേള എന്നിവയ്ക്ക് 1350 വിദ്യാർത്ഥികളും മത്സരത്തിനായി എത്തും.

No comments