Breaking News

ബല്ല ഈസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം കുട്ടികൾക്കായി റാണിപുരത്ത് പ്രകൃതി പഠന ക്യാമ്പ് നടത്തി


റാണിപുരം: കേരള വനം - വന്യജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം കാസറഗോഡ് ഡിവിഷന്റെ നേതൃത്വത്തിൽ ബല്ല ഈസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം കുട്ടികൾക്കായി റാണിപുരത്ത് പ്രകൃതി പഠന ക്യാമ്പ് നടത്തി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.സി. യശോദ, എൻ.എസ്.എസ് . പ്രോഗ്രാം ഓഫീസർ എസ്. അജി, അധ്യാപകരായ സുധാകരൻ നടയിൽ, ഇ.വി. വിനയചന്ദ്രൻ , ടി.ശോഭ , ടി.വി. സജനരാജീവൻ എന്നിവർ നേതൃത്വം നല്കി. പരിസ്ഥിതി പ്രവർത്തകൻ ഭാസ്ക്കരൻ വെള്ളൂർ ക്ലാസെടുത്തു.

No comments