Breaking News

സംസ്ഥാന ഖൊ ഖൊ ചാമ്പ്യൻഷിപ്പ് ജില്ലാ ടീമിൽ ബാനം ജിഎച്ച്എസിലെ 7 താരങ്ങൾ


പരപ്പ: നാളെയും മറ്റന്നാളുമായി സംസ്ഥാന ഖൊ ഖൊ അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ഖൊ ഖൊ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ് ബാനത്തിന്റെ 7 താരങ്ങൾ ജില്ലയെ പ്രതിനിധീകരിക്കും. പെൺകുട്ടികളുടെ വിഭാഗത്തിൽ സാന്ദ്ര എൻ.എസ്, നിഖിലാരാജ്, ഋതുപർണ ജയൻ എന്നിവരും ആൺകുട്ടികളുടെ വിഭാഗത്തിൽ അശ്വന്ത്.വി, സൗരവ്.കെ, അഭിഷേക്.കെ, ദ്രുപത് എന്നിവരുമാണ് ടീമിലുള്ളത്. ഒരാഴ്ചക്കാലം മടിക്കൈയിൽ നടന്ന സെലക്ഷൻ ക്യാമ്പിൽ വച്ചാണ് ഇവരെ തെരഞ്ഞെടുത്തത്.

No comments