Breaking News

ബളാൽ ശ്രീ ഭഗവതി ക്ഷേത്ര ജനറൽ ബോഡി യോഗം സമാപിച്ചു ക്ഷേത്ര പരിധിയിലുള്ള ഉന്നതവിദ്യാഭ്യാസം നേടുന്ന കുട്ടികളെ അനുമോദിക്കാൻ തീരുമാനം


ബളാൽ: ബളാൽ ശ്രീ ഭഗവതി ക്ഷേത്ര ജനറൽ  ബോഡി യോഗം  വിജയദശമി  ദിനത്തിൽ ക്ഷേത്രത്തിൽ വെച്ച് നടത്തി. യോഗത്തിൽ ക്ഷേത്രം പ്രസിഡണ്ട്‌ പി കൃഷ്ണൻ നായർ  അധ്യക്ഷനായി. ക്ഷേത്രം സെക്രട്ടറി പി ബാലകൃഷ്ണൻ  നായർ  വരവ്  ചിലവ്  കണക്കു  അവതരിപ്പിച്ചു. വരും  വർഷങ്ങളി ലേക്കുള്ള  പരിപാടികൾ  വിശദീകരിച്ചു. ക്ഷേത്രത്തിലെ പരദേവത  പള്ളിയറയുടെ  നിർമാണ  പൂർത്തീകരണം, ക്ഷേത്ര  പരിധിയിലുള്ള  ഉന്നതവിദ്യാഭ്യാസം നേടുന്ന  കുട്ടികളെ അനുമോദിക്കൽ, പള്ളിയറയുടെ  തിരുമുറ്റം ഇന്റർലോക് പതിക്കൽ എന്നിവരും വർഷങ്ങളിൽ  നടപ്പിലാക്കാൻ തീരുമാനിച്ചു. ക്ഷേത്ര  ഭാരവാഹികളായി  പി കൃഷ്ണൻ  നായർ (പ്രസിഡന്റ്‌ ). പി ബാലകൃഷ്ണൻ നായർ (സെക്രട്ടറി ), കളിങ്ങോൻ മാധവൻ  നായർ (വൈസ് പ്രസിഡന്റ്‌ ), ഷാജു  ചീറ്റ, തമ്പാൻ  മാമ്പളം (ജോയിന്റ് സെക്രട്ടറി), കുഞ്ഞികൃഷ്ണൻ എ (ഖജൻജി ) എന്നിവരെ തിരഞ്ഞെടുത്തു

No comments