Breaking News

ക്ലീൻ കേരള പദ്ധതിയുടെ ഭാഗമായി വള്ളിക്കടവ് സെന്റ്. സാവിയോ സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസ്സ്‌ നടന്നു


വള്ളിക്കടവ് സെന്റ്. സാവിയോ ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂളിൽ ക്ലീൻ കേരള യോദ്ധാവ് പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ ക്ലാസ്സ്‌ സംഘടിപ്പിച്ചു .പി ടി എ മീറ്റിംഗിന്റെ ഭാഗമായി നടന്ന ക്ലാസ്സിൽ രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.യോഗത്തിൽ ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻഡ് ഗൈഡ് പ്രവേശിക സർട്ടിഫിക്കറ്റും ത്രിദിന ക്യാമ്പ് സർട്ടിഫിക്കറ്റും വിതരണം ചെയ്തു.സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ലിയ മരിയ സ്വാഗതം പറഞ്ഞ യോഗത്തിൽ പി ടി എ പ്രസിഡന്റ്‌ ജോയ് ഞൊണ്ടിമാക്കൽ അധ്യക്ഷനായി.വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫിസർ ഷിജിത്ത് പി ക്ലാസ്സ്‌ എടുത്തു. സ്കൂൾ സ്റ്റാഫ്‌ സെക്രട്ടറി ജോസ് പ്രകാശ് നന്ദി പ്രകാശിപ്പിച്ചു.



No comments