Breaking News

ഹരിത സേന : എണ്ണപ്പാറയിൽ ക്യൂ ആർ കോഡ് പതിപ്പിക്കൽ ആരംഭിച്ചു

തായന്നൂർ : ഹരിത കർമ്മ സേന പ്രവർത്തനം സുതാര്യവും കാര്യക്ഷമവുമായി നടപ്പാക്കുന്നതിന്റെ ഭാഗമായി വീടുകളിൽ ക്യൂആർ കോഡ് പതിപ്പിക്കുന്നതിന്റെ വാർഡ് തല ഉത്ഘാടനം കോടോം-ബേളൂർ പതിനാറാം വാർഡ് എണ്ണപ്പാറയിൽ നടന്നു.

വാർഡ് തല ഉത്ഘാടനം വാർഡ് ഊരുമൂപ്പൻ രമേശൻ മലയാറ്റുകരയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് മെമ്പർ എം. അനിൽകുമാർ നിർവ്വഹിച്ചു. ഹരിത കർമ്മസേന അംഗം ശോഭന പനയാർകുന്ന് പരിപാടി വിശദീകരിച്ചു.

 ഹരിത കർമ്മസേന വളണ്ടിയർമാരായ സോണിയ ജോസഫ് , ജൂലി തോമസ്, രമ്യ ബാബു തുടങ്ങിയവർ സംസാരിച്ചു

No comments