Breaking News

'നല്ല ഭക്ഷണം നല്ല ആരോഗ്യം' എന്ന സന്ദേശമുയർത്തി രുചി രാജാക്കന്മാർ കണ്ണൂരിൽ ഒന്നിക്കുന്നു കോൺഫഡറേഷൻ ഓഫ് ഓൾ കേരള കാറ്റേഴ്സ് സംസ്ഥാന സമ്മേളനം ഒക്ടോബർ 10,11 തീയ്യതികളിൽ നടക്കും


വെള്ളരിക്കുണ്ട്: കോൺഫഡറേഷൻ ഓഫ് ഓൾ കേരള കാറ്റേഴ്സ് സംസ്ഥാന സമ്മേളനം ഒക്ടോബർ 10, 11 തിയ്യതികളിൽ കണ്ണൂർ എക്സോറ കൺവെൻഷൻ സെന്ററിൽ നടത്തുന്നു. സമൂഹത്തിൽ നടക്കുന്ന ഭക്ഷണവിതരണത്തിൽ മുക്കാൽപക്കും ഉത്തരവാദത്തുടുകുടി പാചകം ചെയ്ത് കൊടുക്കുന്ന ഒരു വിഭാഗമാണ് കാറ്ററിങ്ങ് മേഖല. ഇന്നത്തെ സാഹചര്യത്തിൽ കാലഘട്ട ത്തിന്റെ കുതിച്ച് പായലിൽ വലിയ മാറ്റങ്ങളാണ് മലയാളിയെ സംബന്ധിച്ചിടത്തോളം അനുഭവപ്പെടുന്നത്. ദിവസേന പതിനായിരങ്ങൾക്ക് അന്നം വിളമ്പുന്ന കേരളത്തിലെ കാറ്ററിങ്ങ് വ്യവസായത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയും പഴമയെ നിലനിർത്തി പുതുമയിലെ പുത്തൻ ഭക്ഷണം സംസ്കാരം കലർപ്പില്ലാതെ സമൂഹത്തെ “നല്ല ഭക്ഷണം നല്ല ആരോഗ്യം" എന്ന ആശയം ഉയർത്തിപിടിച്ചാണ് ഈ മേഖലയിലെ സജീവ സാന്നദ്ധ്യമായ കാൺഫഡറേഷൻ ഓഫ് ഓൾ കേരള കാറ്റേഴ്സ് നിലകൊള്ളുന്നത്.

കേരളത്തിലെ പാറശാല മുതൽ കാസർഗോഡ് വരെയുള്ള രുചിരാജാക്കന്മാരായ കാറ്ററിങ്ങ് ഉടമകൾ കണ്ണൂരിൽ സമ്മേളിക്കുന്നു. സമ്മേളനത്തോടനുബന്ധിച്ച് എക്സിബിഷൻ, പൊതുസമ്മേളനം, മലബാർ രുചി വിഭവങ്ങളുടെ ഭക്ഷണമേള, കുടുംബസംഗമവും നടത്തുന്നു.

കാറ്ററിങ്ങ് ചെറുകിട വ്യവസായമായി അംഗീകരിക്കുക, ഭക്ഷണം കൊണ്ടുപോകുന്ന വാഹനങ്ങളെ അവശ്യസർവ്വീസായി അംഗീകരിക്കുക.“നല്ല ഭക്ഷണം നല്ല ആരോഗ്യം" എന്ന സന്ദേശം പ്രചരിപ്പിക്കുക എന്നി ആവശ്യങ്ങൾ ഈ സമ്മേളനത്തിൽ സർക്കാരിനോട് ആവശ്യപ്പെടുന്നു. സമ്മേളനത്തിൽ മന്ത്രിമാർ, മേയർ, എം.എൽ.എമാർ തുടങ്ങിയ ജനപ്രതിനിധികൾ പങ്കെടുക്കും

വെള്ളരിക്കുണ്ട് പ്രസ്ഫോറത്തിൽ നടന്ന പത്ര സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സാജു വാകാനിപ്പുഴ, സംസ്ഥാന ട്രഷറർ എം ആർ റഷീദ്, ജില്ലാ പ്രസിഡണ്ട് വിമൽകുമാർ, ജില്ലാ സെക്രട്ടറി അനിൽ വാഴുന്നോറടി, ജില്ലാ ട്രഷറർ രാജീവൻ നീലേശ്വരം, കണ്ണൂർ ജില്ലാ പ്രസിഡണ്ട് രാജേഷ് റോസ് & റോസ് എന്നിവർ പങ്കെടുത്തു

No comments