Breaking News

കൊടിയേരിയുടെ വിയോഗം: രാജപുരത്തും കൊല്ലമ്പാറയിലും അനുശോചന യോഗം നടന്നു


രാജപുരം: സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സിപിഐ എം  രാജപുരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരത്ത് അനുശോചന യോഗം സംഘടിപ്പിച്ചു. കെ എ പ്രഭാകരന്‍ അധ്യക്ഷനായി. രാജപുരം ഫെറോന പള്ളി വികാരി ഫാ. ജോര്‍ജ്ജ് പുതുപറമ്പില്‍, സിപിഐ എം ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍, ബി രത്‌നാകരന്‍ നമ്പ്യാര്‍, എം എം സൈമണ്‍, എ കെ മാധവന്‍, ജോസ് പുതുശ്ശേരിക്കാലായില്‍, ജി ശിവദാസ്, സി ടി ലൂക്കോസ്, അഖില പീറ്റര്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എ കെ രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു.


കരിന്തളം: കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് സർവ്വകക്ഷി അനുശോചന യോഗം ചേർന്നു. കൊല്ലമ്പാറയിൽ മൗനജാഥയും സർവ്വകക്ഷി അനുശോചന യോഗ വും നടന്നു. എൻ.കെ. ഭാസ്ക്കരൻ അധ്യക്ഷനായി. പാറക്കോൽ രാജൻ ഉമേശൻ വേളൂർ.എൻ പുഷ്പ്പരാ ജൻ.കെ. സുകുമാരൻ' എം.ബാലകൃഷ് ണൻ.എൻ.കെ. തമ്പാൻ പി. ചന്ദ്രൻ ശ്യാം ചന്ദ്രൻ . വി.സുധാകരൻ സംസാരിച്ചു.

ചോയ്യങ്കോട്ട് നടന്ന സർവ്വകക്ഷി അനുശോചന യോഗത്തിൽ കെ.രാജൻ അധ്യക്ഷനായി. പാറക്കോൽ രാജൻ . സി.വി.ഗോപകുമാർ. ഷൈജമ്മ ബെന്നി. എസ്.കെ.ചന്ദ്രൻ . രാഘവൻ കൂലേരി കെ.കുമാരൻ സംസാരിച്ചു.



No comments