Breaking News

കോട്ടച്ചേരി കുന്നുമ്മലിലെ ലോഡ്ജിൽ മയക്കുമരുന്ന് വേട്ട മൂന്നുപേർ പിടിയിൽ


മാരക മയക്കുമരുന്നുമായി മൂന്നുപേര്‍ ഹൊസ്ദുര്‍ഗ് പൊലീസിന്റെ പിടിയില്‍. കരിവെള്ളൂര്‍ കുണിയനിലെ ടി.മുഹമ്മദ് സഫ്‌വാന്‍ (24), ചെറുവത്തൂര്‍ പയ്യങ്കിയിലെ എ.സി അബ്ദുള്‍ ഖാദര്‍ (29), തൃക്കരിപ്പൂര്‍ വള്‍വക്കാട്ടെ ടി.പി മുഹമ്മദ് അഫ്‌സല്‍ (25) എന്നിവരെയാണ് 3.900 ഗ്രാം എംഡിഎംഎയുമായി കോട്ടച്ചേരി കുന്നുമ്മലിലെ ലോഡ്ജില്‍ വെച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായരുടെയും എസ്‌ഐ സതീശന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. മയക്കുമരുന്ന് വില്പന നടത്താനായി ഇവര്‍ ഉപയോഗിക്കുന്ന കെ.എല്‍ 60 എം 139-ാം നമ്പര്‍ ബുള്ളറ്റും കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവി ഡോ: വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ക്ലീന്‍ കാസര്‍കോട് പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ എഎസ്‌ഐ അബുബക്കര്‍ കല്ലായി, പൊലീസുകാരായ നികേഷ്, അജയന്‍ എന്നിവരും ഉണ്ടായിരുന്നു.


No comments