Breaking News

'പാഠ്യ പദ്ധതി പരിഷ്കരണം; ജനകീയ ചർച്ചകൾക്ക് ഊർജ്ജം പകരുക' കെ.എസ്.ടി.എ ചായ്യോം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു


ചായ്യോത്ത് : കേരള സർക്കാർ തുടക്കം കുറിച്ച പാഠ്യപദ്ധതി  പരിഷ്കരണ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ജനകീയ ചർച്ചകൾക്ക് ഊർജ്ജം പകരാൻ എല്ലാ അധ്യാപകരും മുന്നിട്ടിറങ്ങണമെന്ന്  കെ എസ് ടി എ  ചായ്യോം  ബ്രാഞ്ച് സമ്മേളനം  ആവശ്യപ്പെട്ടു.  സമ്മേളനം കെ എസ് ടി എ ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം പി എം ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

ഉപജില്ലാ പ്രസിഡൻറ് അനിതകുമാരി സംഘടന റിപ്പോർട്ടും പി വി സുനിൽ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡൻറ് എ ആർ വിജയകുമാർ ചർച്ചകൾക്ക് മറുപടി നൽകി.

ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടി  വിഷ്ണു നമ്പൂതിരി,  വി കെ റീന , എം ബിജു , ഉപജില്ലാ സെക്രട്ടറി കെ വസന്തകുമാർ, കെ വി നാരായണൻ , കെ  കരുണാകരൻ , ഷൈജു സി എന്നിവർ സംസാരിച്ചു. ബ്രാഞ്ച് പ്രസിഡണ്ട് പിവി സുനിൽ അധ്യക്ഷത വഹിച്ചു. പി നാരായണൻ  സ്വാഗതവും ടിവി സുരേശൻ നന്ദിയും രേഖപ്പെടുത്തി.

'

പുതിയ ഭാരവാഹികൾ

പ്രസിഡൻറ് - പി വി സുനിൽ

സെക്രട്ടറി - ടി വി സുരേശൻ

ട്രഷറർ - അശ്വതി കെ വി

വൈസ് പ്രസിഡൻറ് - കെ വി കരുണാകരൻ

ജോയിന്റ് സെക്രട്ടറി - ദീപ

No comments