Breaking News

വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം തടയാൻ മലയോരത്തെ സ്‌കൂളുകളിൽ ജാഗ്രതാ സമിതികൾ രൂപീകരിച്ചു


കുന്നുംകൈ: വിദ്യാര്‍ഥികളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് മലയോരത്തെ എല്ലാ  സ്‌കൂളുകളിലും  ജാഗ്രതാ സമിതികള്‍ രൂപീകരിച്ചു.  മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിന്റെ  പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ജാഗ്രതാ സമിതികൾ വിളിച്ചു കൂട്ടുന്നത്. ഇതിന്റെ  മുന്നോടിയായി സ്‌കൂൾ അധ്യാപകർക്കുള്ള ക്ലാസ്സുകൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി

വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയാന്‍ കര്‍മ്മ പദ്ധതി നടപ്പാക്കും വിദ്യാർത്ഥികളെ ബോധവത്ക്കരിക്കാൻ തീവ്രയജ്ഞ പരിപാടികൾ, കലാലയങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കൽ, വിളംബര ജാഥകൾ,  ലഹരിവിരുദ്ധ ക്യാംപയിൻ,വിമുക്തി ക്ലബ്ബുകൾ, ലഹരിവിരുദ്ധ ബോധവത്കരണ പോസ്റ്ററുകളുടെ സോഷ്യൽ മീഡിയ  പ്രചാരണം, ലഹരി വിരുദ്ധ കവിത കഥ രചനാ മത്സരങ്ങൾ  തുടങ്ങി നിരവധി പരിപാടികൾ  സംഘടിപ്പിക്കും. വരക്കാട് കേളു നായർ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന ജാഗ്രത സമിതി യോഗം ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ് ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പത്രോസ് കുന്നേൽ അധ്യക്ഷനായി. പ്രിൻസിപ്പാൾ റെമി മോൾ ജോസഫ്, ചിങ്ങാനാപുരം മോഹനൻ, എ ദുൽകിഫിലി, കെ ജനാർദ്ദനൻ, പി ടി ജോസഫ്, പി കെ നിഷ, വേണുഗോപാലൻ,പി വി കലാവധി, എം എസ് ബിജു ജനമൈത്രി പൊലീസ് ഓഫീസർമാരായ വി കെ ദിലീപ് കുമാർ, എൻ കെ സജയൻ എന്നിവർ സംബന്ധിച്ചു.

No comments