Breaking News

ഓവുചാൽ നിർമ്മിക്കാതെ ജില്ലാ പഞ്ചായത്ത് റോഡ് കൈയ്യേറി സ്വകാര്യ വ്യക്തി റോഡ് നിർമ്മിക്കുന്നുവെന്ന് ആക്ഷേപം ജനങ്ങൾ ദുരിതത്തിൽ


വെള്ളരിക്കുണ്ട്:  ക്രഷർ നിർമ്മാണ പ്രദേശത്തേക്ക് സ്വകാര്യവ്യക്തി ജില്ലാ പഞ്ചായത്തിന്റെ റോഡ് കൈയ്യേറി നിർമ്മിച്ച റോഡിലൂടെ കുത്തിയൊലിച്ച് വരുന്ന കല്ലും മണ്ണും ചളിയും നിറഞ്ഞ് ജില്ലാ പഞ്ചായത്ത് റോഡിലൂടെ വാഹനയാത്രക്കാരും കാൽനടയാത്രക്കാരും  ഇതിന് സമീപമുള്ള കുടുംബങ്ങളും ദുരിതത്തിലാണ്, കാരാട്ട് ചാലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് ഇവിടെ നിന്നുമായതിനാൽ ചളിയും മെറ്റലും ഉൾപ്പെടെ ഒഴുകിയെത്തി ചാലുകൾ നികന്ന നിലയിലാണ്, ഇവിടെ കുളിക്കാനോ അലക്കാനോ സാധിക്കാതെ ജനങ്ങൾ വലയുന്നു, നൂറ് കണക്കിന് കുടുംബങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ടു കൊണ്ട് ജനങ്ങളുടെ കുടിവെള്ളമുൾപ്പെടെ തടസ്സപ്പെടുത്തി നടക്കുന്ന ക്രഷർ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾക്ക് തയാറെടുക്കുകയാണ് ജനങ്ങൾ. പ്രതിഷേധ സൂചനയായി ഒക്ടോബർ 24 ന് 3 മണിക്ക് സമരപന്തലിൽ വെച്ച് പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് സംരക്ഷണ സമിതി അറിയിച്ചു.



No comments