Breaking News

പയ്യന്നൂരിൽ കുഴൽപ്പണ വേട്ട; 27 ലക്ഷം രൂപ കെഎസ്ആർടിസി യാത്രികനിൽ നിന്ന് പിടികൂടി


കണ്ണൂർ: പയ്യന്നൂരിൽ വൻ കുഴൽപ്പണ വേട്ട. കെഎസ്ആർടിസി യാത്രക്കാരനായ യുവാവിൽ നിന്നും 27.5 ലക്ഷം രൂപ എക്‌സൈസ് സംഘം പിടികൂടി. സംഭവത്തിൽ മഹാരാഷ്‌ട്ര സ്വദേശിയായ ശിവാജി ചോപ്പാടെയെ (24) പോലീസ് അറസ്റ്റ് ചെയ്തു. 

കാസർകോട്-പയ്യന്നൂർ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിൽ നിന്നാണ് ഇയാളെ പിടികൂടിയത്. യുവാവിന്റെ ബാഗിലും വസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു കുഴൽപ്പണം.


No comments