Breaking News

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി രാജപുരത്ത് നടന്ന പൊതുസമ്മേളനം കെ കെ ഷൈലജ ഉദ്ഘാടനം ചെയ്തു


രാജപുരം: ഗവര്‍ണര്‍ പദവി മുഖ്യമന്ത്രിയെയും, മന്ത്രിമാരെയും പിരിച്ചു വിടുമെന്ന ഭീഷണിപ്പെടുത്താനുള്ള ഒരു പദവിയാണ് ഇപ്പോഴത്തെ  ഗവര്‍ണറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് കെ കെ ഷൈലജ എംഎല്‍എ പറഞ്ഞു. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി രാജപുരത്ത് നടന്ന പൊതുസമ്മേളനം കെ കെ ഷൈലജ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ഇങ്ങനെ ഒരു പദവിയുടെ ആവശ്യമുണ്ടോ എന്നാണ് കേരള സമൂഹം ഇപ്പോള്‍ ചോദിക്കുന്നത്. ഇതിന് കേന്ദ്രസര്‍ക്കാര്‍ കുഴലൂത്ത് നടത്തുന്നു. കേരളം ലോകത്തിന് തന്നെ മാതൃകയാണ്. കേരളത്തില്‍ ഒരാള്‍ പോലും പട്ടിണി കിടക്കാന്‍ അനുവദിക്കില്ല എന്നതാണ് സര്‍ക്കാര്‍ നയം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കയറി കിടക്കാന്‍ പോലും ഇടമില്ല. കേരളത്തില്‍ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ട്. അതു കൊണ്ടാണ് കേരളത്തില്‍ രാഹുല്‍ഗാന്ധി കൂടുതല്‍ ദിവസം ജാഥ നടത്തിയത്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തുടച്ച് നീ്ക്കാന്‍ കഴിയണം. നരബലി പോലുള്ള സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ഇത് തടയുന്നതിനുള്ള പ്രവര്‍ത്തനത്തിന് വനിതകള്‍ മുന്നിട്ട് ഇറങ്ങണം. മലയോരത്തെ ഇളക്കി മറിച്ചു  കൊണ്ട് വനിതകളുടെ പടുകൂറ്റന്‍ പ്രകടനത്തോടെ കുടിയേറ്റ ചരിത്രമുറങ്ങുന്ന മലയോര മണ്ണില്‍ രണ്ടു നാളുകളായി നടന്ന അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ സമ്മേളനം സമാപിച്ചു.  കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ ജാനകികുട്ടി നഗറില്‍ നടന്ന  പ്രതിനിധി  സമ്മേളനത്തിന്റെ ഭാഗമായി പ്രവര്‍ത്തന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചക്ക് ജില്ലാ സെക്രട്ടറി എം സുമതിയും, സംഘടന റിപ്പോര്‍ട്ടിനുള്ള മറുപടി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ കെ ലതികയും മറുപടി പറഞ്ഞു. പൊതുചര്‍ച്ചയില്‍ 31 പേര്‍ പങ്കെടുത്തു. ടി ഗീനാകുമാരി ഭാരവാഹികളുടെ പേര് പ്രഖ്യാപിച്ചു സംസാരിച്ചു. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ  പി കെ ശ്രീമതി, പി സതീദേവി, സംസ്ഥാന ട്രഷറര്‍ ഇ പത്മാവതി, കെ ആര്‍ വിജയ, എം ലക്ഷ്മി, പി ബേബി, പി പി ശ്യാമള ദേവി എന്നിവര്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിയുന്ന കെ പി മേരി, പി ശ്യാമള, എ വി രമണി, ബേബിഷെട്ടി, എ ജാനു എന്നിവര്‍ക്ക് ജില്ലാ കമ്മിറ്റി യാത്രയപ്പ് നല്‍കി. സംഘാടക സമിതിക്ക് വേണ്ടി ഒക്ലാവ് കൃഷ്ണനും, പ്രസിഡിയത്തിന് വേണ്ടി ജില്ലാ പ്രസിഡന്റ് പി സി സുബൈദയും നന്ദി പറഞ്ഞു. രാജപുരം  എം സി ജോസെൈഫന്‍ നഗറില്‍ നടന്ന  പൊതുസമ്മേളനം കെ കെ ഷൈലജ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം സുമതി അധ്യക്ഷയായി. സംസ്ഥാന ട്രഷറര്‍ ഇ പത്മാവതി, സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി ഗീനാകുമാരി, ജില്ലാ പ്രസിഡന്റ് പി സി സുബൈദ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി പി ശ്യാമളദേവി, ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ എം ലക്ഷ്മി സ്വാഗതം പറഞ്ഞു. കള്ളാറില്‍ നിന്നും രാജപുരത്തേക്ക് ആയിരക്കണക്കിന് വനിതകള്‍ പങ്കെടുത്തു കൊണ്ടുള്ള  റാലിയും നടന്നു.


ഭാരവാഹികള്‍ - പി സി സുബൈദ (പ്രസിഡന്റ്), പി പി പ്രസന്ന, വി വി പ്രസന്നകുമാരി, ദേവീ രവിന്ദ്രന്‍ (വൈസ് പ്രസിഡന്റ്), എം സുമതി ( സെക്രട്ടറി), ഓമന രാമചന്ദ്രന്‍, ടി കെ ചന്ദ്രമ്മ, ടി വി ശാന്ത ( ജോയിന്റ് സെക്രട്ടറി) എ പി ഉഷ (ട്രഷര്‍), എം ഗൗരി, എം പി വി ജാനകി, സുനു ഗംഗാധരന്‍, ഗീതസഹാനി എന്നി എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ ഉള്‍പ്പെടെ 53 അംഗ ജില്ലാ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.20 അംഗം സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞടുത്തു.


 

ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നീക്കം അവസാനിപ്പിക്കണമെന്ന് ജനാധിപത്യ മഹിള അസോസിയേഷന്റെ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജോലി ഉള്‍പ്പെടെ ലഭിക്കാന്‍ ഹിന്ദി അറിഞ്ഞിരിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഏറെ പ്രതിഷേധാര്‍ഹമാണ്.ഭാഷയുടെ അടിസ്ഥാനത്തില്‍  ജനങ്ങളെ  ഭിന്നിപ്പിക്കുവാനുളള നീക്കത്തില്‍ നിന്നും പിന്‍മാറണം. തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, നിയമ നിര്‍മ്മാണ സഭകളില്‍ 33 ശതമാനം സംവരണം ഉറപ്പു വരുത്തുക, സ്ത്രീ പക്ഷ നവകേരള നിര്‍മ്മിതിക്കായുള്ള കേരള സര്‍ക്കാരിന് ശക്തി പകരുക, ദേശീയ വിദ്യാഭ്യാസ നയം തിരുത്തുക, കാഞ്ഞങ്ങാട് സ്ത്രീകളുടെയും, കുട്ടികളുടെയും ആശുപത്രി പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുക, ലഹരി വിമുക്ത കേരളത്തിനായ് രംഗത്തിറങ്ങുക, തൊഴില്‍ മേഖലയിലെ സ്ത്രീ ചൂഷണം അവസാനിപ്പിക്കുക, വില കയറ്റം നിയന്ത്രിക്കുക, കന്നട മീഡിയം സ്‌കൂളുകളില്‍ കന്നട അധ്യാപകരെ നിയമിക്കുക എന്നീ പ്രമേയങ്ങളും അവതരിപ്പിച്ചു.

No comments