Breaking News

ബളാൽ അരിങ്കല്ലിലെ 19കാരിയുടെ ആത്മഹത്യാ കുറിപ്പിൽ ആരോപണ വിധേയനായ യുവാവ് തൂങ്ങി മരിച്ചു


രാജപുരം: 19 കാരിയുടെ ആത്മഹത്യ കുറിപ്പിലെ ആരോപണ വിധേയനായ യുവാവ് തൂങ്ങി മരിച്ചു. കള്ളാർ ഓട്ടകണ്ടത്തെ മാധവന്റെ  മകൻ ശ്രീജിത്ത് (19) ആണ്  ഇന്നലെ രാത്രി വീടിന് സമീപത്തെഷെഡ്ഡിൽ തൂങ്ങിമരിച്ചത്.

ഈ മാസം 22 ന് ബളാൽ അരിങ്കല്ലിലെ രാഘവൻ ശാന്ത ദമ്പതികളുടെ മകൾ അനശ്വര കൈ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ചിരുന്നു. അനശ്വര എഴുതിയ ആത്മഹത്യ കുറിപ്പിൽ  കാമുകനായ ശ്രീജിത്ത് തന്നെ വഞ്ചിച്ചെന്ന് പറയുന്നുണ്ട്.

അനശ്വരയും ശ്രീജിത്തും ഒരു വർഷത്തിലധികമായി പ്രണയത്തിലായിരുന്നു. അനശ്വര എഴുതിയ ആത്മഹത്യ കുറിപ്പ് വെള്ളരിക്കുണ്ട് പോലീസ് വിദഗ്ധ പരിശോധനക്ക് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീജിത്തിനെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കാനിരിക്കെയാണ് ശ്രീജിത്ത് ഇന്നലെ രാത്രി തൂങ്ങി മരിച്ചത്. മൃതദേഹം രാജപുരം പോലീസ് ജില്ലാ ആശുപത്രിയിൽ വെച്ച് ഇൻക്വസ്റ്റ് നടത്തി. ശോഭനയാണ് മാതാവ്.

No comments