Breaking News

വെള്ളരിക്കുണ്ട് സെന്റ്.ജൂഡ്സ് കോളേജിൽ മാഗസിൻ പ്രകാശനവും ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും നടന്നു


വെള്ളരിക്കുണ്ട്: സെന്റ്. ജൂഡ്സ് ആർട്സ് & സയൻസ് കോളേജിൽ കുട്ടികളുടെ സർഗ്ഗ സൃഷ്ടികൾ കോർത്തിണക്കിയ കോളേജ് മാഗസിൻ  'വിപഞ്ചിക' മാനേജർ ഡോ. റവ. ഫാ. ജോൺസൺ അന്ത്യംകുളം  പ്രകാശനം ചെയ്തു.

ഇതോടനുബന്ധിച്ച് ക്ലീൻ കേരള പദ്ധതിയുടെ ഭാഗമായി കേരള പോലീസ് ലഹരിക്കെതിരെ യോദ്ധാവ് എന്നപേരിൽ നടത്തിവരുന്ന കർമ്മപരിപാടിയുടെ ഉദ്ദേശലക്ഷ്യങ്ങൾ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർ രജികുമാർ എം (സബ് ഇൻസ്‌പെക്ടർ, വെള്ളരിക്കുണ്ട് ) വിശദീകരിക്കുകയും ബോധവൽക്കരണ ക്ലാസ്സ്‌ നൽകുകയും ചെയ്തു. മാഗസിൻ എഡിറ്റർ അക്കു കെ കെ സ്വാഗതവും കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ മേരിക്കുട്ടി അലക്സ്‌ അധ്യക്ഷ സ്ഥാനവും നിർവഹിച്ചു. സ്റ്റാഫ്‌ എഡിറ്റർ ആന്മരിയ അബ്രഹാം,യൂണിയൻ ചെയർമാൻ ജോസഫ് തോമസ് എന്നിവർ ആശംസയും, മൈക്കിൾ തോമസ് നന്ദിയും പറഞ്ഞു.



No comments