Breaking News

കാൻഫെഡ് വെള്ളരികുണ്ട് താലൂക്ക് കമ്മിറ്റി രൂപീകരണ യോഗം പരപ്പയിൽ നടന്നു


പരപ്പ: കാൻഫെഡ് (കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി ) വെള്ളരികുണ്ട് താലൂക്ക് കമിറ്റി രൂപീകരണ യോഗം പരപ്പയിൽ ചേർന്നു. സമൂഹത്തെ വിനാശത്തിലേക്ക് നയിക്കുന്ന മാരക ശക്തിയായി നമ്മുടെ നാട്ടിൽ ലഹരി വസ്തുകൾ മാറിയെന്ന് യോഗം അഭിപ്രായപെട്ടു. ഇതിനെതിരെ സമൂഹ മനസാക്ഷി ഉണർത്തി കൊണ്ടുവരുന്നതിനായി ശക്തമായ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ യോഗം തീരുമാനിച്ചു. ശ്രീമതി ആലീസ് ടീച്ചർ അദ്ധ്യക്ഷയായി. കാൻ ഫെസ് ജില്ലാ ചെയർമാർ പ്രൊ. കെ.പി.ജയരാജൻ ഉൽഘാടനം ചെയ്തു. ജില്ലാ ജനറൽസെക്രട്ടറി സി.സുകുമാരൻ മാസ്റ്റർ, എം.പി. കുമാരൻ , അനാമയൻ പരപ്പ, ബാബു ചേമ്പേന തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ : ആലീസ് ടീച്ചർ (രക്ഷാധികാരി) എം.പി. കുമാരൻ (ചെയർമാൻ) ബാബു ചേമ്പേന (ജനറൽസെക്രട്ടറി) അനാമയൻ പരപ്പ (ട്രഷറർ).

No comments