Breaking News

വെള്ളരിക്കുണ്ട് ജനമൈത്രി പോലീസിന്റെയും ഐ സി ഡി എസ്സിന്റെയും ആഭിമുഖ്യത്തിൽ ബളാൽ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമ പഞ്ചായത്ത് നാലാം വാർഡിന്റെയും  ഐ സി ഡി എസ്സിന്റെയും  ചെമ്മഞ്ചേരി അംഗൻവാടിയുടെയും വെള്ളരിക്കുണ്ട് ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തിൽ ചെമ്മഞ്ചേരി അംഗൻവാടിയിൽ വെച്ച്  പൊതുജനങ്ങൾക്കായി ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ ബിജോയ്‌  ക്ലാസ് കൈകാര്യം ചെയ്തു. യോഗം വാർഡ്‌ മെമ്പർ സന്ധ്യ ശിവൻ  ഉൽഘാടനം ചെയ്തു. അംഗൻവാടി ടീച്ചറായ ലില്ലി കുട്ടി, ജനമൈത്രി ബീറ്റ് ഓഫീസർ അനൂപ് എൻ പി എന്നിവർ സംസാരിച്ചു.

മരുതോം അംഗൻവാടിയിൽ വെച്ച്  പൊതുജനങ്ങൾക്കായി ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ ഷിജിത്ത് പി ക്ലാസ് കൈകാര്യം ചെയ്തു. .അംഗൻവാടി ടീച്ചർ ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ALMSC അംഗം ഷാജി നന്ദി പറഞ്ഞു.







No comments