Breaking News

മാലോത്ത് കസബയിൽ കനൽ ക്ലാസ്സ്‌ മാഗസിൻ പ്രകാശനം ചെയ്തു പി ടി എ പ്രസിഡന്റ്‌ സനോജ് മാത്യു പ്രിൻസിപ്പൽ വിജി കെ ജോർജിന് നൽകി പ്രകാശനം ചെയ്തു


വള്ളിക്കടവ് :വിദ്യാർത്ഥികളുടെ സർഗ്ഗവാസനകൾക്ക് പ്രോത്സാഹനം നൽകുന്നത്തിനൊപ്പo സമൂഹത്തിനെ കുറിച്ച് വിദ്യാർത്ഥികളുടെ കാഴ്ചപ്പാടും കൂടി വെളിവാക്കുന്ന കനൽ മാഗസിൻ മാലോത്ത് കസബ സ്കൂളിൽ പ്രകാശനo ചെയ്തു.സ്ത്രീ ശക്തീകരണത്തെ അസ്പദമാക്കിയാണ് കനൽ മാഗാസിൻ തയാറാക്കിയിരിക്കുന്നത്.സ്ത്രീകളും, വിദ്യാർത്ഥിനികളും സമൂഹത്തിലും, തൊഴിലിടങ്ങളിലും നേരിടുന്ന വെല്ലുവിളികൾ നില നിൽക്കുന്ന സാഹചര്യത്തിൽ കനൽ മാഗസിന്റെ പ്രസക്തി ഏറെയാണ്.മലയോരo ഏറെ പുരോഗമിക്കുന്നതിന് മുൻപ് യാത്ര സൗകര്യവും, സാമ്പത്തിക പ്രശ്നങ്ങളുമാണ് വിദ്യാർത്ഥികൾ നേരിട്ടതെങ്കിൽ,മാറുന്ന കാലത്ത് ലഹരി അടക്കമുള്ള കനൽ വഴികൾ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും പുതിയ വെല്ലുവിളിയാകുകയാണ്. പി ടി എ പ്രസിഡന്റ്‌ സനോജ് മാത്യു പ്രിൻസിപ്പൽ വിജി. കെ ജോർജ് ന് നൽകി പ്രകാശനം ചെയ്തു.ഇംഗ്ലീഷ് അധ്യാപകയായ ശ്രീലക്ഷ്മി ആർ നേതൃത്വം നൽകി...അദ്ധ്യാപകരായ ദീപ ജോസ്,പയസ് കുര്യൻ, ജെയ്‌സമ്മ, ഷീജ എന്നിവർ സംബന്ധിച്ചു...

No comments