Breaking News

മലയോരത്തും ഫുട്ബോൾ ആവേശം ; പരപ്പ ടൗണിൽ പടുകൂറ്റൻ കട്ട്‌ഔട്ട്‌ ഉയർത്തി പോർച്ചുഗൽ ആരാധകർ


പരപ്പ : മലയോരത്തും ലോകകപ്പ് ഫുട്ബോൾ ആവേശം. മലയോരത്തെ ഫുട്ബോൾ ഈറ്റില്ലമായ പരപ്പയിലാണ് മറ്റു ഫാൻസുകാരെ ഞെട്ടിച്ചുകൊണ്ട് പോർച്ചുഗൽ ആരാധകർ 30 അടിയോളം ഉയരമുള്ള ക്രിസ്റ്റിയാനോ റോണാൾഡോയുടെ  പടുകൂറ്റൻ കട്ട്‌ഔട്ട്‌ ഉയർത്തിയത്. ബ്രസീൽ അര്ജന്റീന ഫാൻസിന് മേധാവിത്വമുള്ള മലയോരത്താണ് കയ്യിൽ കപ്പുമായി നിൽക്കുന്ന പോർച്ചുഗൽ നായകന്റെ കട്ട്‌ഔട്ട്‌ ആരാധകർ ഇന്നലെ രാത്രി സ്ഥാപിച്ചത്.വരും ദിവസങ്ങളിൽ ക്രിസ്റ്റയാനോയ്ക്ക് പുറമെ ആരുടെയൊക്കെ കട്ട്‌ഔട്ട്‌ ഉയരും എന്നറിയാനുള്ള ആകാംഷയിലാണ് പരപ്പയിലെ ഫുട്ബോൾ ആരാധകർ

No comments