Breaking News

അങ്കണവാടി ജീവനക്കാർ പരപ്പ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി


വെള്ളരിക്കുണ്ട് : അങ്കണവാടി സ്വകാര്യവത്കരണത്തിനെതിരെയും പോഷകാഹര പദ്ധതി അട്ടിമറിക്കുന്നതിനെതിരെയും ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെയും അങ്കണവാടി വർക്കേഴ്‌സ് ആൻഡ്‌ ഹെൽപ്പേഴ്‌സ് അസോസിയേഷൻ സിഐടിയു നേതൃത്വത്തിൽ പരപ്പ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ടി വി ശ്യാമള അധ്യക്ഷയായി. ഇ കെ വത്സല, കെ രുഗിണി, എം റീജ എന്നിവർ സംസാരിച്ചു. കെ വി ഭാർഗവി സ്വാഗതം പറഞ്ഞു.
രാജപുരം പോസ്‌റ്റോഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി പി ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. കെ ബിന്ദു അധ്യക്ഷയായി. സിഐടിയു ഏരിയ സെക്രട്ടറി പി കെ രാമചന്ദ്രൻ സംസാരിച്ചു. എ പത്മകുമാരി സ്വാഗതം പറഞ്ഞു.



No comments