Breaking News

ഐ.എച്ച്.ആർ.ഡി വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) ആഭിമുഖ്യത്തില്‍ 2023 ജനുവരിയില്‍ ആരംഭിക്കുന്ന കോഴ്സുകളില്‍ പ്രവേശനത്തിനായി വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ - 2 സെമസ്റ്റര്‍) യോഗ്യത ഡിഗ്രി, ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ - 2 സെമസ്റ്റര്‍) യോഗ്യത എസ്.എസ്.എല്‍.സി, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ - 1 സെമസ്റ്റര്‍) യോഗ്യത പ്ലസ്ടു, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ് - 1 സെമസ്റ്റര്‍) യോഗ്യത എസ്.എസ്.എല്‍.സി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ - 1 സെമസ്റ്റര്‍ ) യോഗ്യത പ്ലസ്ടു, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ് - 1 സെമസ്റ്റര്‍ ) യോഗ്യത എം.ടെക്/ബി.ടെക്/എം.സി.എ/ബി.എസ്സ്.സി/എം.എസ്സ്.സി/ബി.സി.എ, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് (എ.ഡി.ബി.എം.ഇ - 1 സെമസ്റ്റര്‍) യോഗ്യത ഇലക്ട്രോണിക്സ്/അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി/ ത്രിവത്സര ഡിപ്ലോമ, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് (ഡി.എള്‍.എസ്സ്.എം - 1 സെമസ്റ്റര്‍ ) യോഗ്യത ഡിഗ്രി/ത്രിവത്സര ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി - 1 സെമസ്റ്റര്‍ ) യോഗ്യത എം.ടെക്/ബി.ടെക്/എം.എസ്സ്.സി, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ (സി.സി.എന്‍.എ - 1 സെമസ്റ്റര്‍ ) യോഗ്യത സി.ഒ ആന്റ് പി.എ/ കമ്പ്യൂട്ടര്‍/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കല്‍/ വിഷയത്തില്‍ ബി.ടെക് / ത്രിവത്സര ഡിപ്ലോമ പാസ്സായവര്‍ / (കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം). ഈ കോഴ്സുകളില്‍ പഠിക്കുന്ന എസ്.സി/എസ്.ടി മറ്റ് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും വെബ്സൈറ്റ് www.ihrd.ac.in  അപേക്ഷാ ഫോറം രജിസ്ട്രേഷന്‍ ഫീസായ 150 രൂപ (എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് 100 രൂപ) ഡി.ഡി സഹിതം ഡിസംബര്‍ 30ന് വൈകിട്ട് 4നകം അതാത് സ്ഥാപനമേധാവിക്ക് നല്‍കണം. ഫോണ്‍ 0471 2322985, 0471 2322501.

No comments