Breaking News

നാദസ്വരത്തിന്റെയും തകിലടിമേളത്തിന്റെയും അകമ്പടിയിൽ അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ രുഗ്മിണി സ്വയംവരം....


പുങ്ങംചാൽ : നാദസ്വരം.. പിന്നെ തകിലടി മേളം.... അണിഞ്ഞൊരുങ്ങിയ . നൂറ് കണക്കിന്  ഗോപി കമാർ.. അമ്മമാരുടെയും സ്ത്രീകളുടെയും ഒരേ സ്വരത്തി ലുള്ള കൃഷ്ണ ഗീതം.. പിന്നിൽ പുരുഷാരാവം... അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തിന്റെ ഭാഗമായി വ്യാഴാഴ്ച വൈകിട്ട്  നടന്ന രുഗ്മിണി സ്വയം വരഘോഷയാത്ര മലയോരത്തിന്റെ വിശ്വാസസമൂഹത്തിന്  നൽകിയത്ഒരിക്കലും മറക്കാനാവാത്ത നവ്യാനുഭൂതി...

സപ്താഹത്തിന്റെ അഞ്ചാം ദിനം വൈകിട്ട് നാലു മണിയോടെ ചീർക്കയം സുബ്ര മണ്യ ക്ഷേത്രത്തിൽ നിന്നുമാണ് രുഗ്മിണി സ്വയം വര ഘോഷയാത്ര നടന്നത്...നാടാകെ ഒഴുകിയെത്തിയ ആളുകൾ പുഷ്പ്പ വൃഷ്ടി നടത്തിയാണ് ഘോഷ യാത്രയെ വരവേറ്റത്..

സപ്താഹസന്നിധിയിൽ നിന്നും രുഗ്മിണി യായി വേഷമിടാൻ ഭാഗ്യം ലഭിച്ച പെൺകുട്ടി വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങി കൃഷ്ണ വിഗ്രഹം കയ്യിലേന്തി നിലവിളക്കിന്റെയും താലത്തിന്റെ യും അകമ്പടിയിൽ സപ്താഹവേദിയിലെ സ്വയം വരപന്തലിലേക്ക് നടന്നു നീങ്ങിയപ്പോൾ പട്ടുസാരി ധരിച്ച സ്ത്രീകൾ അനുഗമിച്ചു...

പിന്നീട് സപ്താഹസന്നിധിയിലെ ആചാര്യന്റ അനുവാദത്തോടെ കൃഷ്ണ വിഗ്രഹത്തിൽ പുഷ്പ്പ മാലചാർത്തി...

പഴമക്കാർ പറഞ്ഞു നൽകിയ കൃഷ്ണ ലീലകഥകൾ ആചാര്യൻ അണിയറയോടെ അവതരിപ്പിച്ചപ്പോൾ ഭക്ത മനസുകൾ എഴുന്നേറ്റ് നിന്ന് കൈ കൂപ്പി വണങ്ങി...

No comments