Breaking News

ബളാൽ ഗവൺമെന്റ് ഹൈസ്കൂളിൽ ക്രിസ്മസ് ആഘോഷവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു


ബളാൽ : ജില്ലാ സ്കൂൾ കായികമേളയിൽ 600 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്ത് ശ്രദ്ധേയനായ ബളാൽ ഗവൺമെന്റ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ സനൂപിനെ ക്രിസ്മസ് ആഘോഷവേളയിൽ അധ്യാപകരും  പോലീസും ചേർന്ന് അനുമോദിച്ചു. അനുമോദന ചടങ്ങിൽ വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ശ്രീ. വിജയകുമാർ എംപി കുട്ടിയെ അനുമോദിക്കുകയും അധ്യാപകർക്കും കുട്ടികൾക്കും വേണ്ടി മൊമെന്റോ നൽകി അഭിനന്ദിക്കുകയും ചെയ്തു.

No comments