Breaking News

വെള്ളരിക്കുണ്ട് ടൗണിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു


വെള്ളരിക്കുണ്ട്: വർദ്ധിച്ചു വരുന്ന മോഷണവും മറ്റും കണക്കിലെടുത്ത് വെള്ളരിക്കുണ്ട് ടൗണിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രാത്രികാലങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറക്കുന്ന മോഷ്ടാക്കളെ തിരിച്ചറിയാനും, വാഹനാപകടങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താനും, ലഹരിമരുന്ന് മാഫിയകൾക്കെതിരെ ജാഗ്രത പുലർത്താനും അങ്ങനെ വിവിധ ഉദ്ദേശങ്ങൾ മുൻനിർത്തി മലയോര മേഖലയുടെ പ്രധാന വാണിജ്യകേന്ദ്രമായ വെള്ളരിക്കുണ്ട് ടൗണിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ചില പ്രധാന ടൗണുകളിലെല്ലാം പോലീസിൻ്റെ സി.സി.ടി.വി പ്രവർത്തിക്കുന്നുണ്ട്. സന്നദ്ധ സംഘടനകളുടേയോ, വ്യാപാരി സമൂഹത്തിൻ്റേയോ സഹകരത്തോടെ ടൗണിൻ്റെ കേന്ദ്ര ഭാഗങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്നാണ് പൊതുവായ ആവശ്യം. സംയുക്ത മോട്ടോർ തൊഴിലാളി ഫെഡറേഷനും ഈ ആവശ്യം ഉന്നയിച്ചിരുന്നു

No comments