Breaking News

പി ജെ ചാക്കോ (കൊച്ചേട്ടൻ ) പൂവത്തുംമൂട്ടിലിന ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു


ചിറ്റാരിക്കാൽ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138ാം ജന്മദിനത്തോടനുബന്ധിച്ച് പാർട്ടിയുടെ ആദ്യ കാല പ്രവർത്തകനും ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലും ജില്ലയിലും പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ അക്ഷീണം പ്രയത്നിച്ച , മുൻ മണ്ഡലം പ്രസിഡണ്ടും ഈസ്റ്റ് എളേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും ആയിരുന്ന പി ജെ ചാക്കോ  (കൊച്ചേട്ടൻ ) പൂവത്തുംമൂട്ടിലിനെ അദ്ദേഹത്തിന്റെ ഭവനത്തിലെത്തി ഈസ്റ്റ് എളേരി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ആദരിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പഴയ കാല ഓർമ്മകൾ അദ്ദേഹം പങ്കു വച്ചു. ജന്മം കൊണ്ടും കർമ്മം കൊണ്ടും കോൺഗ്രസായി ഇത്രയും കാലം നിലകൊണ്ട് പാർട്ടിക്കായി അദ്ദേഹം നടത്തിയ പ്രവർത്തങ്ങളെ മണ്ഡലം കമ്മിറ്റി അംഗങ്ങൾ അഭിനന്ദിച്ചു.


No comments