Breaking News

വജ്രജൂബിലി ആഘോഷം: നാട്ടക്കൽ സ്ക്കൂളിൽ പുതുവത്സരദിനത്തിൽ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം



വെള്ളരിക്കുണ്ട് : നാട്ടക്കൽ എ എൽ പി സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 2023 ജനുവരി ഒന്നിന്  പൂർവ്വ അധ്യാപക വിദ്യാർത്ഥി പിടിഎ ഭാരവാഹികളുടെ സംഗമം സംഘടിപ്പിക്കുന്നു. സംഗമം സിനിമാതാരം പി. പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ഡോ.വത്സൻ പിലിക്കോട് മുഖ്യപ്രഭാഷണം നടത്തും. 1963 മുതൽ  2013 വരെ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ കുട്ടികൾക്കായാണ് സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. ജൂബിലി വർഷത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികളാണ് സ്കൂളിൽ നടന്നു വരുന്നത് . ആഘോഷ പരിപാടികൾ മാർച്ചിൽ സമാപിക്കും

No comments