Breaking News

ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ മോക് ഡ്രിൽ നടത്തുന്നതിനായി ഭാഗമായി കള്ളാർ വില്ലേജിലെ കൊട്ടോടിപ്പുഴയിൽ മോക്ക്ഡ്രിൽ നടത്തി


കാസർകോട് : പ്രളയ ഉരുൾപൊട്ടൽ തയ്യാറെടുപ്പ് വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ അഗ്‌നിരക്ഷാസേന മോക്ക്‌ ഡ്രിൽ നടത്തി. ദുരന്തത്തിന്‌ സമാനമായ അന്തരീക്ഷം സൃഷ്ടിച്ച്‌ ആൾക്കാരെ രക്ഷിക്കുന്നതാണ്‌ പരിപാടി.
കാസർകോട് നായന്മാർമൂല പറങ്കിമാവിൻ തുരുത്ത്‌ കള്ളാർ വില്ലേജിലെ കൊട്ടോടിപ്പുഴ, മഞ്ചേശ്വരം താലൂക്കിലെ ഹൊസബെട്ടു കാടിയാർ, പേരോൽ വില്ലേജിൽ പാലായി തേജസ്വിനി പുഴ, യ്യൂർ വില്ലേജിൽ അരയാക്കടവ് തേജസ്വിനി പുഴഎന്നിവിടങ്ങളിലാണ്‌ പരിപാടി നടത്തിയത്‌. അതാതിടത്തെ അഗ്‌നി രക്ഷാപ്രവർത്തകരും റവന്യൂ, പൊലീസ്‌ അധികാരികളും പരിപാടിയിൽ പങ്കെടുത്തു. മോക്ഡ്രില്ലിന്റെ ഭാഗമായി കാസർകോട് കലക്ടറേറ്റിൽ കൺട്രോൾ റൂമും പ്രവർത്തിച്ചു.


No comments