Breaking News

ചരിത്രവും മിത്തും സന്ദേശവും വിളിച്ചോതി ചുള്ളിയിൽ കെ.സി.വൈ.എം ഒരുക്കിയ പുൽക്കൂട് ശ്രദ്ധേയമാകുന്നു..


മാലോം: ആളുകളെ ആകർഷിച്ച് ചുള്ളിയിലെ പുൽക്കൂട്.. സ്വന്തം കുഞ്ഞിൻ്റെ ജീവൻ നിലനിർത്തുവാൻ  സ്വന്തം ഹൃദയം കൊത്തി പിളർന്ന് രക്തമൊഴുക്കിയ ഫെലിക്കൻപക്ഷി എന്ന മിത്തും, മനുഷ്യ വംശത്തോടുള്ള

ദൈവ സ്നേഹത്തിന്റെ പ്രതിഫലമായി, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ആൾരൂപമായി  അവതരിച്ച ദൈവപുത്രന്റെ ചരിത്രവും, സമ്പത്തും ഐശ്വര്യവും സമൃദ്ധിയുമൊക്കെ ശവകുടീരം വരെയെ അനുഗമിക്കൂ  എന്നുള്ള യാഥാർത്ഥ്യവും ഈ പുൽക്കൂടിൽ പ്രതീകവൽക്കരിച്ചിരിക്കുന്നു.

ചുള്ളി സെന്റ് മേരീസ് ഇടവകയിൽ കെ.സി.വൈ എം ന്റെ ആഭിമുഖ്യത്തിൽ ജാതി മത ഭേദമെന്യേ പ്രദേശത്തെ യുവജനങ്ങളാണ് ഏകദേശം ഒരു സെന്റ് സ്ഥലത്ത് മനോഹരമായ പുൽക്കൂട് ഒരുക്കിയിരിക്കുന്നത്. 

ഫാ. പീറ്റർ കൊച്ചു വീട്ടിൽ,  സിബിൾ , ഷിബിൻ, ഫെബിൻ, ജിബിൻ, അമൽ , സോജൻ, പ്രിൻസ്, ആനന്ദ് . തുടങ്ങിയവരാണ് നേതൃത്വം നൽകിയത്

പരസ്പരം സ്നേഹത്തിലും സഹവർത്തിത്വത്തിലും , സമാധാനത്തിലും കഴിയേണ്ടവരാണ് മനുഷ്യർ എന്നും ലോകത്തിന്റെ പ്രകാശമായി മാറാൻ വിളിക്കപ്പെട്ടവരാണ് നമ്മളെന്നുമുള്ള ക്രിസ്തുമസിന്റെ സന്ദേശവും ഈ പുൽക്കൂട് നൽകുന്നു.

No comments