Breaking News

ചുള്ളിയിൽ രാജീവ്ജി ക്ലബ്ബ് ആഥിത്യമരുളുന്ന കണ്ണൂർ-കാസർകോട് ജില്ലാതല കമ്പവലി മത്സരം ജനുവരി 11ന്


മാലോം: കണ്ണൂർ , കാസർഗോഡ് ജില്ലാതല കമ്പവലി മത്സരം ചുള്ളി സെന്റ്. മേരിസ് ദേവാലയാങ്കണത്തിലെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ജനുവരി 11-ാം തീയതി വൈകുന്നേരം 6 മണി മുതൽ നടക്കും. 

ചുള്ളി പ്രദേശത്തെ കലാസാംസ്ക്കാരിക സാമൂഹിക രംഗങ്ങളിൽ  നിറസാനിധ്യമായ യുവജന കൂട്ടായ്മയായ രാജീവ്ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ് കമ്പപ്പോരിന് ചുക്കാൻ പിടിക്കുന്നത്. മത്സര വിജയത്തിനായി പ്രദേശവാസികളെ  ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ ഒരു സംഘാടകസമിതി  രൂപീകരിച്ചു.

പ്രസ്തുത യോഗത്തിൽ, ക്ലബ് പ്രസിഡണ്ട് , ബിപിൻ അധ്യക്ഷത വഹിച്ചു . വിഷ്ണു മത്സര നടത്തിപ്പ്കാര്യങ്ങൾ വിശദീകരിച്ചു. ജെൽവിൻ സ്വാഗതവും, എബിൻ റോയി നന്ദിയും പറഞ്ഞു.

വിജയികളോടൊപ്പം

16-ാം സ്ഥാനക്കാർക്ക് വരെ ക്യാഷ് അവാർഡുകൾ നൽകാനും സംഘാടക സമിതിയോഗത്തിൽ തീരുമാനിച്ചു

No comments