Breaking News

ഡിപ്ലോമ ഇൻ ആയൂർവേദിക്ക് പഞ്ചകർമ്മ അസിസ്റ്റൻസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു ജില്ലയിലെ പഠന കേന്ദ്രം കമ്പല്ലൂർ സി.വി.വി കളരി സംഘമാണ്


ചിറ്റാരിക്കാൽ: സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മൂണിറ്റി കോളേജ് 2023 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ആയൂർവേദിക്ക് പഞ്ചകർമ്മ അസിസ്റ്റൻസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ് പാസായ സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തപ്പെടുന്ന കോഴ്സിന് ഒരു വർഷമാണ് കാലവധി. സ്വയം പഠന സാമഗ്രികൾ, സമ്പർക്ക ക്ലാസുകൾ, പ്രാക്റ്റിക്കൽ ട്രെയിനിംഗ് എന്നിവ കോഴ്സിന് ചേരുന്നവർക്ക് ലഭിക്കും. കോഴ്സ് സംബന്ധിച്ച് വിശാദാംശങ്ങൾ www.srcc.in എന്ന വെബ്സെറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2022 ഡിസംബർ 31 ആണ് . ജില്ലയിലെ പഠന കേന്ദ്രം സി.വി. വി കളരി സംഘമാണ്. കൂടുതൽ വിവരങ്ങൾക്ക് ഡോ: വി വി ക്രിസ്റ്റോ ഗുരുക്കൾ 9946580053

No comments