Breaking News

അന്ധവിശ്വാസങ്ങൾക്കെതിരെ ജനചേതനാ യാത്ര വടക്കൻ മേഖലാ ജാഥ മഞ്ചേശ്വരത്ത് സംവിധായകൻ ഷാജി എൻ കരുൺ ഉദ്ഘാടനം ചെയ്തു


കാസർകോട്: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശാസ്ത്ര ചിന്തകൾ എന്ന മുദ്രാവാക്യമുയർത്തി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ വടക്കൻ മേഖല ജാഥയ്ക്ക് തുടക്കമായി.  മഞ്ചേശ്വരം ഗിളിവിണ്ടു രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരക പരിസരത്ത് പ്രശസ്ത സിനിമാ സംവിധായകൻ ഷാജി.എൻ. കരുൺ വടക്കൻ മേഖലാ ജാഥ ഉദ്ഘാടനം ചെയ്ത് പതാക കൈമാറി. അറിവ് നേടുമ്പോൾ അതിന്റെ സാമൂഹിക പ്രസക്തി തിരിച്ചറിയണം. സമൂഹം സാങ്കേതിക പുരോഗതി കൈവരിക്കുമ്പോൾ തിരിച്ചറിവ് ഉണ്ടാകുന്നതിനൊപ്പം അസത്യങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും കൈമാറ്റവും സമാന്തരമായി നടക്കുന്നുവെന്നും അദ്ദഹം പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ മുൻ ഡയറക്ടർ സി.ബസവലിംഗയ്യ മുഖ്യാതിഥിയായി.  പ്രൊഫ.എം.എം.നാരായണൻ മുഖ്യ പ്രസംഗം നടത്തി. തുളു അക്കാദമി ചെയർമാൻ കെ.ആർ.ജയാനന്ദ രാഷ്ട്ര കവി ഗോവിന്ദ പൈ അനുസ്മരണം നടത്തി.സംസ്ഥാന ലൈബ്രറി കൗൺസിൽ മുൻ   സെക്രട്ടറി അഡ്വ.പി. അപ്പുക്കുട്ടൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജമീല സിദ്ദീഖ്, നാരായണ നായ്ക്, ഗോൾഡൻ അബ്ദുൽ റഹ്മാൻ, കെ.കമലാക്ഷി, മീഞ്ച പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി ആർ ഷെട്ടി, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ട് ജീൻ ലവീന മൊന്തേറോ, രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരക സമിതി സെക്രട്ടറി ഉമേശ് എം സാലിയൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ

ലൈബ്രറി കൗൺസിൽ  സെക്രട്ടറി ഡോ.പി.പ്രഭാകരൻ സ്വാഗതവും ഗ്രന്ഥാലോകം പത്രാധിപരും ജാഥാ മാനേജറുമായ പി.വി.കെ.പനയാൽ നന്ദിയും പറഞ്ഞു.


ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും 


അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശാസ്ത്ര ചിന്തകൾ എന്ന മുദ്രാവാക്യമുയർത്തി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ വടക്കൻ മേഖല യാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.  ഡിസംബർ 23 ന്  കുണ്ടംകുഴി ചോയ്യം കോട്, നീലേശ്വരം, പയ്യന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ സ്വീകരണം നൽകും. വടക്കൻ മേഖല ജാഥ സിസംബർ 30ന് തൃശ്ശൂരിലെത്തും. തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ വടക്കൻ മേഖല, തെക്കൻ മേഖല ജാഥകൾ സമാപിക്കും.

No comments