Breaking News

ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷൻമാർക്കും സെക്രട്ടറിമാർക്കും പരിശീലനം നൽകി


കേരള നോളജ് ഇക്കണോമി മിഷന്റെ തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കും പരിശീലനം നല്‍കി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിശീലനം കേരള നോളജ് ഇക്കണോമി മിഷന്‍ ഡയറക്ടര്‍ പി.എസ് ശ്രീകല ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വികസനത്തിലും പുരോഗതിയിലും തൊഴിലരങ്ങത്തേക്ക് പദ്ധതി പ്രധാന പങ്കുവഹിക്കുമെന്ന് പി.എസ് ശ്രീകല പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, കുടുംബശ്രീ എ.ഡി.എം.സി പ്രകാശന്‍ പാലായി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ സൈമ , നോളജ് ഇക്കണോമി മിഷന്‍ റീജ്യണല്‍ പ്രോഗ്രാം മാനേജര്‍ ഡയാനാ തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരും സെക്രട്ടറിമാരും പങ്കെടുത്തു.

No comments