Breaking News

കെ എസ് ടി എ സംസ്ഥാന സമ്മേളനം ; വിദ്യാഭ്യാസ സദസ് ജനുവരി 2 ന് കൊന്നക്കാട് സംഘാടക സമിതി രൂപീകരിച്ചു



കൊന്നക്കാട് : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ എസ് ടി എ 32ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കാസർഗോഡ് ജില്ലയിൽ സംഘടിപ്പിക്കുന്ന 100 വിദ്യാഭ്യാസ സദസ്സിന്റെ ഭാഗമായി ചിറ്റാരിക്കാൻ ഉപജില്ലയിലെ മാലോം  ബ്രാഞ്ചിൽ കൊന്നക്കാട് 2023 ജനുവരി 2 ന് വൈകുന്നേരം 4 മണിക്ക് വിദ്യാഭ്യാസ സദസ്സ് സംഘടിപ്പിക്കുന്നു. 

വിദ്യാഭ്യാസ സദസ്സിന്റെ വിജയത്തിനായുള്ള സംഘാടക സമിതിയുടെ രൂപീകരണ യോഗം ടിപി തമ്പാൻ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ ജില്ലാ നിർവാഹക സമിതിയംഗം പി എം ശ്രീധരൻ വിശദീകരണം നടത്തി. ബോണി പുല്ലാട്ട് അധ്യക്ഷത വഹിച്ചു. മനോജ് കട്ടൻപള്ളി,  ബാലകൃഷ്ണൻ എ , ശ്രീജിത്ത് കുമാർ എന്നിവർ സംസാരിച്ചു. എം ബിജു സ്വാഗതവും രജനി എൻ ആർ നന്ദിയും രേഖപ്പെടുത്തി. 


സംഘാടകസമിതി ചെയർമാൻ - മനോജ് കട്ടൻ പള്ളി

വൈസ് ചെയർമാൻ - ബാലകൃഷ്ണൻ എ

കൺവീനർ - ജിൽസ് ജോസ്

ജോയിന്റ് കൺവീനർ - രജനി എൻ ആർ

No comments