Breaking News

സാന്ത്വന യാത്രയൊരുക്കി മാലോത്ത് കസബയിലെ കുട്ടി പോലീസുകാർ.... മാലോത്ത് കസബയിൽ വിപുലമായ ക്രിസ്തുമസ് ആഘോഷം

വെള്ളരിക്കുണ്ട് : ചുള്ളിയിൽ  സ്ഥിതി ചെയ്യുന്ന ജീവൻ ജ്യോതി ആകാശ പറവ ആശ്രമത്തിലെ അന്തേവാസികളോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കുവാൻ  മാലോത്ത് കസബയിലെ കുട്ടി പോലീസുകാർ ഈ വർഷവും എത്തി. അന്തേവാസികളോടൊപ്പം ആടിയും പാടിയും സമയം ചെലവഴിച്ച കേഡറ്റുകൾ അവർക്കൊരു സ്നേഹ വിരുന്നും നൽകി. എസ് പി സി കേഡറ്റുകൾ സമാഹരിച്ച നിത്യോപയോഗസാധനങ്ങളുടെ കൈമാറ്റവും ഇതോടൊപ്പം നടന്നു.കഴിഞ്ഞ വർഷവും കസബയിലെ എസ് പി സി കേഡറ്റുകൾ ഇതേ ആശ്രമത്തിൽ ക്രിസ്തുമസ് സമ്മാനങ്ങളുമായി വന്നിരുന്നു.ഇതോടൊപ്പം ചിറ്റാരിക്കാലിൽ പ്രവർത്തിച്ചു വരുന്ന ജ്യോതി ഭവൻ സ്പെഷ്യൽ സ്കൂൾ സന്ദർശിച്ച്  സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.

വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ എസ് ഐ വിജയകുമാർ ഫ്ളാഗ് ഓഫ് ചെയ്ത സാന്ത്വന യാത്രയ്‌ക്ക് പ്രധാന അധ്യാപകൻ ജ്യോതി ബസു, പി ടി എ പ്രസിഡൻ്റ് സനോജ് മാത്യൂ, വൈസ് പ്രസിഡൻ്റ് കെ വി ക്യഷ്ണൻ, എസ് എം സി ചെയർമാൻ ദിനേശൻ , ഡി ഐ റെജികുമാർ,അമൃത കെ, ജാനു,അഭിരാമി,അഭിലാഷ്, ജോജിത പി ജി, ജോബി ജോസ് എന്നിവർ നേതൃത്വം നൽകി.


മാലോത്ത് കസബയിൽ വിപുലമായ ക്രിസ്തുമസ് ആഘോഷം....  വിവിധ പരിപാടികൾക്കൊപ്പം പ്രീ സ്കൂൾ, LP, UP, HS വിഭാഗങ്ങളും അധ്യാപികമാരും ക്രിസ്തുമസ് ഗാനങ്ങൾ ആലപിച്ചു..അധ്യാപക ഒരുക്കിയ പുൽക്കൂട് കുട്ടികളിൽ ഏറെ കൗതുകം ഉണർത്തി . യോഗത്തിൽ PTA പ്രസിഡന്റ്‌ സനോജ് മാത്യു അധ്യക്ഷത വഹിച്ചു.. HM ജ്യോതി ബാസു കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ദിനേശൻ, മദർ പി ടി എസ് പ്രസിഡന്റ്‌ അമൃത കെ, പി ടി എ വൈസ് പ്രസിഡന്റ്‌ കെ വി കൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് പ്രസാദ് എം കെ, മാർട്ടിൻ ജോർജ്, പയസ് കുര്യൻ, ലോറൻസ് ജോസഫ്, ജിഷ ജോസഫ്, ജെയിംസ് ചെറിയാൻ എന്നിവർ സംസാരിച്ചു.





No comments