Breaking News

സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ കള്ളാർ റെയ്ഞ്ചിൻ്റെ അമ്പതാം വാർഷിക മഹാസമ്മേളനം പാണത്തൂരിൽ ആരംഭിച്ചു


പാണത്തൂർ:ഇസ്ലാം മാനവികത, ദേശീയത എന്ന സന്ദേശം ഉയർത്തി പിടിച്ച് കൊണ്ട് സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ കള്ളാർ റെയ്ഞ്ച് 50 (അമ്പതാം ) വാർഷിക സമ്മേളനം പാണത്തൂർ മുനവ്വിറുൽ ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു.പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് നടന്ന മഖാം സിയാറത്തിന് പാണത്തൂർ മസ്ജിദ് ചീഫ് ഇമാം മുജീബ് റഹ്മാൻ ബാഖവി നേത്രത്വം നൽകി.തുടർന്ന് റൈയ്ഞ്ചിന് കീഴിലുള്ള പതിനേഴ് ജമാഅത്തിൻ്റെ പ്രസിഡണ്ടുമാർ ചേർന്ന് പതാക ഉയർത്തി.സയ്യിദ് ഹുസൈൻ തങ്ങൾ മസ്തികുണ്ട് ഉൽഘാടനം ചെയ്തു.

അബ്ദുൽ ഹമീദ് ഫൈസി തോട്ടം അദ്ധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പാലക്കി കുഞ്ഞഹമ്മദ് ഹാജി സപ്ലിമെൻ്റ് പ്രകാശനം നിർവ്വഹിച്ചു.

നിസാർ മൗലവി, മുഹമ്മദ് ശഫീഖ് റഹ്മാനി, ഇസ്മായിൽ ദാരിമി, ഉമർതോട്ടം, എം ബി ,ഇബ്രാഹിം മൗലവി, അബ്ദുൽ കരീം സഖാഫി തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് മദ്രസ്സാ വിദ്യാർത്ഥികളുടെ കലാമൽസരങ്ങൾ ആരംഭിച്ചു. നാളെ ബുധനാഴ്ച്ച രാവിലെ 9-30 ന് എസ് കെ എസ് ബി വി കൺവെൻഷനും പൂർവ്വ വിദ്യാർത്ഥി സംഗമവും നടക്കും അബൂ ആശിഖ് ഫൈസിയുടെ അദ്ധ്യക്ഷതയിൽ അബ്ദുൽ റഷീദ് ഫൈസി ഉൽഘാടനം ചെയ്യും. നാസർ മാസ്റ്റർ കല്ലൂരാവി ക്ലാസ്സ് അവതരണം നടത്തും. രണ്ട് മണിക്ക് ഉസ്താദുമാരുടെ കലാമൽസരങ്ങൾ ഇബ്രാഹിം ഹാജി ഒടയംചാൽ ഉൽഘാടനം ചെയ്യും.എം, അബ്ബാസ് അദ്ധ്യക്ഷത വഹിക്കും.4 -30 ന് ഉലമാക്കളെയും ഉമറാക്കളെയും ആദരിക്കൽ നടക്കും.കെ, അബൂബക്കർ മാസ്റ്റർ പാറപ്പള്ളി ഉൽഘാടനം ചെയ്യും.ഏരത്ത് മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷം വഹിക്കും.

6-30 ന് സമാപന സമ്മേളനം സമസ്ത കേരള ജംഇയത്തുൽ ഉലമ സംസ്ഥാന ട്രഷർ ശൈഖുനാ കൊയ്യോട് ഉമർ മുസ്ലിയാർ ഉൽഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കെ കെ ,അബ്ദുൽ റഹിമാൻ അദ്ധ്യക്ഷം വഹിക്കും. അബ്ദുസമദ് പൂക്കോട്ടർ മുഖ്യ പ്രഭാഷണം നടത്തും.കൊടക് അബ്ദുൽ റഹിമാൻ മുസ്ലിയാർ, സലാം ദാരിമി ആലംപാടി,കൊടക് അബ്ദുല്ല ഫൈസി എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തും.

No comments