Breaking News

രക്താർബുദം ബാധിച്ച് കിടപ്പിലായ എണ്ണപ്പാറ കുറ്റിയടുക്കത്തെ സുധീഷിൻ്റെ ചികിത്സയ്ക്കായി പരപ്പ സാംരംഗ് മ്യൂസിക് കൂട്ടായ്മ കാരുണ്യ സംഗീതയാത്രയിലൂടെ സമാഹരിച്ച തുക കൈമാറി


എണ്ണപ്പാറ: ഗുരുതര രോഗം ബാധിച്ച് ചികിത്സയ്ക്കായി ഉദാരമതികളുടെ കനിവ് തേടുകയാണ് കോടോംബേളൂർ എണ്ണപ്പാറ കുറ്റിയടുക്കത്തെ 36കാരൻ സുധീഷ്.  ഭാര്യയും 6 വയസുകാരനായ മകനും അടങ്ങുന്ന സുധീഷിൻ്റെ നിർധന കുടുംബം ഇeപ്പാൾ താമസിക്കുന്നത് വാടക വീട്ടിലാണ്. 

ഒരു വർഷം മുമ്പാണ് സുധീഷിനെ മാകരമായ ബ്ലഡ് ക്യാൻസർ പിടിപെടുന്നത്. ചികിത്സയ്ക്കായി ഇതിനോടകം ലക്ഷങ്ങൾ ചിലവഴിച്ചു. കൂലി തൊഴിലാളി ആയിരുന്ന സുധീഷ് കിടപ്പിലായതോടെ കുടുംബത്തിൻ്റെ വരുമാനവും നിലച്ചു. ഇപ്പോൾ ഉദാരമതികളുടെ സഹായത്തിലാണ് നിത്യ ചിലവു പോലും കഴിയുന്നത്. 

സുധീഷിൻ്റെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ പരപ്പയിലെ സാരംഗ് മ്യൂസിക് കൂട്ടായ്മ പ്രവർത്തകർ ചികിത്സാ സഹായത്തിനായി കാരുണ്യ യാത്ര നടത്തി സ്വരൂപിച്ച ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ സുധീഷിൻ്റെ വീട്ടിലെത്തി കൈമാറി. വാർഡ് മെമ്പർ രാജീവൻ ചീരോൽ സാരംഗ് മ്യൂസിക്സ് പ്രവർത്തകരിൽ നിന്നും ചികിത്സാ സഹായതുക ഏറ്റുവാങ്ങി. 

പി. ബാബു അഡ്മിനും കെ.പി ശാന്തകുമാർ ട്രഷററും ആയുള്ള സാരംഗ് മ്യൂസിക് കൂട്ടായ്മ ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി വരുന്നു. 


രാജു പുങ്ങംചാൽ, പവിത്രൻ കാഞ്ഞങ്ങാട്, രാജേഷ് ശങ്കരംപാടി, സജീവൻ കാലിക്കടവ്, യതീന്ദ്രൻ മാങ്ങാട്, വിജയമോൾ പരപ്പ, കല്യാണി ബന്തടുക്ക എന്നിവരാണ് സാരംഗിലെ ഗായകർ. കൂടാതെ ബാലകൃഷ്ണൻ എണ്ണപ്പാറ, വിനോദ് പരപ്പ, സുരേഷ്, സുമ, രാമകൃഷ്ണൻ എന്നിവരും ഒപ്പം ചേർന്ന് പ്രവർത്തിച്ചപ്പോൾ കാരുണ്യ സംഗീതയാത്രയിലൂടെ ഇവർ സമാഹരിച്ചത് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ.

സുധീഷിൻ്റെ ചികിത്സക്കായി ഇനിയും സാമ്പത്തിക സഹായം ആവശ്യമുണ്ട് അതിനായി സാംരംഗ് ട്രൂപ്പിൻ്റെ പേരിൽ ഗ്രാമീണ ബാങ്ക് പരപ്പ ശാഖയിൽ ജോയിൻ്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

A/c: 40438101048520

IFSC: KLGB0040438

ഗൂഗിൾ പേ: 9207366910

സുമനസുകൾ സഹായിച്ചാൽ സുധീഷിൻ്റെ കുടുംബത്തെ കരകയറ്റാനാവും എന്ന പ്രതീക്ഷയിലാണിവർ

No comments