Breaking News

വെളളരിക്കുണ്ട് സെൻ്റ്. എലിസബത്ത് കോൺവെൻ്റ് സ്കൂൾ വാർഷികം നാളെ നടക്കും തലശ്ശേരി അതിരൂപത ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും


വെള്ളരിക്കുണ്ട് : മലയോരത്തെ പ്രശസ്ത സി ബി എസ് ഇ സ്കൂളായ വെളളരിക്കുണ്ട് സെൻ്റ്. എലിസബത്ത് കോൺവെൻ്റ് സ്കൂൾ വാർഷികം നാളെ വൈകിട്ട് 5.30 മുതൽ നടക്കും. തലശ്ശേരി അതിരൂപത ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. കാസർഗോഡ് സഹോദയ പ്രസിഡൻ്റ് ഫാ. മാത്യു കളപ്പുരയിൽ സി.എം.ഐ അധ്യക്ഷത വഹിക്കും. 

കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായർ മുഖ്യാതിത്ഥി ആയിരിക്കും. ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാധാമണി വിശിഷ്ടാതിഥി ആയിരിക്കും.ചെറുപുഷ്പം   ഫൊറോന വികാരി റവ. ഡോ. ജോൺസൺ അന്ത്യാംകുളം ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ്  തോമസ് ചെറിയാൻ, സ്കൂൾ മനേജ് മെൻ്റ് കമ്മറ്റി അംഗം ഡോ. ജോബി തോമസ് പ്രസംഗിക്കും.

തുടർന്ന് സ്കൂളിലെ മുഴുവനും കുട്ടികൾ പങ്കെടുക്കുന്ന വിവിവിധ കലാപരിപാടികളും അരങ്ങേറും .ഒരുക്കങ്ങൾ പൂർത്തിയായതായി പ്രിൻസിപ്പാൾ സിസ്റ്റർ ജ്യോതി മലേപറമ്പിൽ ,മനേജർ സിസ്റ്റർ ഗ്രെയിസ് പാലംകുന്നേൽ, തോമസ് കണ്ണംകുളം എന്നിവർ പത്രസമ്മേളത്തിൽ അറിയിച്ചു.

No comments