Breaking News

വെള്ളരിക്കുണ്ട് കക്കയത്ത് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം ഉത്സവവും വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് കളിയാട്ടമഹോത്സവവും ഡിസംബർ 31 മുതൽ ജനുവരി 5 വരെ...


വെള്ളരിക്കുണ്ട് :  മലയോരത്തെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നായ  വെള്ളരിക്കുണ്ട് കക്കയത്ത് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം ഉത്സവവും വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് കളിയാട്ടമഹോത്സവവും ഡിസംബർ 31 മുതൽ ജനുവരി 5 വരെ വിപുലമായ പരിപാടികളോടെ നടക്കും. കൂടാതെ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് പുതുതായി പണികഴിപ്പിച്ച പടിപ്പുരയുടെ സമർപ്പണം ജനുവരി 1 ന് നടക്കും. വിശേഷാൽ പൂജകൾക്ക് പുറമെ എല്ലാദിവസവും വ്യത്യസ്തമായ കലാപരിപാടികളും ഉണ്ടാവുമെന്ന് ആഘോഷകമ്മിറ്റി അറിയിച്ചു 

ജനുവരി 1 ന് വൈകുന്നേരം 4.30 കലവറനിറക്കൽ ഘോഷയാത്രയോടെ ഉത്സവത്തിന് ആരംഭം കുറിക്കും. വിഷ്ണുമൂർത്തി ദേവസ്ഥാനത് നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ടൗൺ ചുറ്റി കക്കയം ക്ഷേത്രത്തിൽ സമാപിക്കും തുടർന്ന് 8 മണിക്ക് നാട്യാഞ്ജലി കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്താർച്ചന

ജനുവരി 2 ന് രാത്രി 8.15 ന് ക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിര.രാത്രി 8.30 ന് പരപ്പ തളീക്ഷേത്രം കോൽക്കള്ളി സംഘം അവതരിപ്പിക്കുന്ന കോൽക്കളി.

രാത്രി 9 മണിക്ക് മലയോരത്ത് ആദ്യമായി ഉത്തരമലബാറിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ശിങ്കാരി മേള മാമാങ്കം നടക്കും. പരിപാടിക്ക് ആശംസകളുമായി സിനിമാതാരങളടക്കം നിരവധിപേർ രംഗത്ത് വന്നത് ശ്രദ്ധേയമായി. 


ജനുവരി 3 ന് മണിക്ക് വിളക്ക് പൂജക്കും മഹാപൂജക്കും ശേഷം 8.45 ന് തിടമ്പ് നൃത്തം .

ജനുവരി 4 ന് രാത്രി 7.30 ന് വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് വിഷ്ണുമൂർത്തിയുടെ തോറ്റം പുറപ്പാട്

രാത്രി 8.30 ന്  കണ്ണൂർ സിംഫണി ഓർക്കേസ്ട്രാ അവതരിപ്പിക്കുന്ന ഗാനമേള

ജനുവരി 5 ന് വ്യാഴം രാവിലെ മുതൽ ചാമുണ്ഡി, കാരഗുളികൻ, വിഷ്ണുമൂർത്തി തെയ്യങ്ങളുടെ പുറപ്പാട് 

ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അന്നദാനം ജാതിമതഭേദമന്യേ എല്ലാവർക്കും എല്ലാ ദിവസവും 

ഉച്ചക്ക് ഉണ്ടായിരിക്കുമെന്ന് ആഘോഷകമ്മിറ്റി വ്യക്തമാക്കി.

No comments