Breaking News

ഐ എൻ സി കൊന്നക്കാട് ഡിവിഷന്റെ നേതൃത്വത്തിൽ മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി


കൊന്നക്കാട് : ഐ എൻ സി കൊന്നക്കാട് ഡിവിഷന്റെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 75-)o രക്തസാക്ഷിത്വ ദിനാചരണവും പുഷ്പാർച്ചനയും നടത്തി.പഞ്ചായത്ത്‌ അംഗം പി സി രഘുനാഥൻ അധ്യക്ഷത  വഹിച്ച ചടങ്ങിൽ ബളാൽ മണ്ഡലം കമ്മിറ്റി അംഗം വിൻസെന്റ് കുന്നോല സ്വാഗതം പറഞ്ഞു.കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ മുഖ്യ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. കാലമെത്ര കഴിഞ്ഞാലും ഗാന്ധിയൻ ആദർശങ്ങൾക്ക് മങ്ങലേക്കില്ല എന്ന് ഡാർലിൻ ജോർജ് പറഞ്ഞു.റോബിൻ തോമസ്, സന്തോഷ്‌ കെ കെ, സുരേഷ് കെ എസ് എന്നിവർ സംസാരിച്ചു. രതീഷ് ഒന്നാമൻ നന്ദി പറഞ്ഞു

No comments