Breaking News

ഇന്നാണ് വെള്ളരിക്കുണ്ടിൽ മാമാങ്കം ; ഉത്തരമലബാറിലെ പ്രമുഖ ടീമുകൾ അണിനിരക്കുന്ന ശിങ്കാരി മേളമാമാങ്കം ഇന്ന് കക്കയം ഉത്സവനഗരിയിൽ അരങ്ങേറും ഉത്സവത്തിന് തുടക്കം കുറിച്ച് കലവറനിറക്കൽ ഘോഷയാത്ര നടന്നു




വെള്ളരിക്കുണ്ട് : കക്കയം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം ഉത്സവത്തോട്ടനുബന്ധിച്ചു ഇന്ന് വൈകുന്നേരം 9 മണിക്ക് ഉത്തരമലബാറിലെ പ്രമുഖ ടീമുകൾ അണിനിരക്കുന്ന ശിങ്കാരിമേള മാമാങ്കം ഉത്സവനഗരിയിൽ അരങ്ങേരും. മലയോരത്ത് ആദ്യമായാണ് ഇത്തരമൊരു പരിപാടി അവതരിപ്പിക്കുന്നത്. മേളത്തിന്റെ അവസാനം മികച്ച ടീമിനെ ജഡ്ജസ് തിരഞ്ഞെടുക്കും.വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് ഇന്നലെ നടന്ന ചടങ്ങിൽ പുതുതായി നിർമ്മിച്ച പടിപ്പുരയുടെ സമർപ്പണം നടന്നു. തുടർന്ന് ഉച്ചക്ക് അന്നദാനവും വൈകുന്നേരം കലവറ നിറക്കൽ ഘോഷയാത്ര വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് നിന്നും ആരംഭിച്ചു ടൗൺ ചുറ്റി കക്കയം ക്ഷേത്രത്തിൽ സമാപിച്ചു. രാത്രി നാട്യഞ്ജലി കലാക്ഷേത്രം അവതരിപ്പിച്ച ഡാൻസ് പരിപാടിയോടെ ഉത്സവത്തിന്റെ രണ്ടാം ദിനം അവസാനിച്ചു





No comments