Breaking News

ചെറുപുഴയിൽ പലയിടങ്ങളിലും തെരുവ് വിളക്കുകൾ പ്രവർത്തനരഹിതം; പഞ്ചായത്ത് അധികാരികൾക്ക് പരാതി നൽകി യൂത്ത്കോൺഗ്രസ്


ചെറുപുഴ: ചെറുപുഴ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ തെരുവ് വിളക്കുകൾ കത്താത്തതിനെതിരെ യൂത്ത്കോൺഗ്രസ്സ്  ചെറുപുഴ മണ്ഡലം കമ്മിറ്റി നേതാക്കൾ ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകി.

മണ്ഡലം പ്രസിഡന്റ് പി. മിഥുൻ, നിയോജകമണ്ഡലം സെക്രട്ടറി ദിനിൽ വിത്തൻ, മണ്ഡലം സെക്രട്ടറിമാരായ അരുൺ ആലയിൽ, എം.വി. സന്ദീപ്, പ്രണവ് കരേള എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പു നൽകി.

No comments