Breaking News

കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരകത്തിൽ സംഘടിപ്പിക്കുന്ന ഗിളിവിണ്ടു ബഹുഭാഷാ സമ്മേളനം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു




‘അ’ അക്ഷരം മലയാളം, കന്നഡ, തുളുഭാഷകളിൽ ക്യാൻവാസിൽ കുറിച്ച്‌ കേരള സാഹിത്യ അക്കാദമി ‘ഗിളിവിണ്ടു’ ബഹുഭാഷാ സമ്മേളനത്തിന്‌ മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരകത്തിൽ തുടക്കമായി. കവി സച്ചിദാനന്ദൻ മലയാളത്തിലും , കന്നഡ സാഹിത്യകാരൻ ഡോ. കെ ചിന്നപ്പ ഗൗഡ കന്നഡയിലും , കേരള തുളു അക്കാദമി ചെയർമാൻ കെ ആർ ജയാനന്ദ തുളുവിലുമാണ്‌ ‘അ’ അക്ഷരം എഴുതിയത്‌. സമ്മേളനം അക്കാദമി പ്രസിഡന്റ്‌ സച്ചിദാനന്ദൻ ഉദ്‌ഘാടനം ചെയ്‌തു. എ കെ എം അഷ്റഫ് എംഎൽഎ അധ്യക്ഷനായി.

ഡോ. കെ ചിന്നപ്പ ഗൗഡ, ഡോ. ഇ വി രാമകൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തി. മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലെവിനോ മൊന്തേരോ, അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, അംഗങ്ങളായ ഇ പി രാജഗോപാലൻ, എം കെ മനോഹരൻ, രാവുണ്ണി, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ കെ വി കുഞ്ഞിരാമൻ, ഡോ. എ എം ശ്രീധരൻ എന്നിവർ സംസാരിച്ചു. കെ ആർ ജയാനന്ദ സ്വാഗതവും ഡി കമലാക്ഷ നന്ദിയും പറഞ്ഞു.

No comments