Breaking News

ഗൾഫിൽ നിന്നും നാട്ടിലെത്തിയ മടിക്കൈ സ്വദേശി തീവണ്ടി തട്ടി മരിച്ചു


ബങ്കളം: ഗൾഫിൽ നിന്നും നാട്ടിലെത്തിയതിന്റെ പിറ്റേദിവസം യുവാവ് തീവണ്ടിക്ക് മുന്നിൽചാടി ജീവനൊടുക്കി. മടിക്കൈ ബങ്കളത്തെ മാത്തിൽ കൃഷ്ണൻ നാരായണി ദമ്പതികളുടെ മകൻ ശ്രീജിത്താണ് (38) ചെറുവത്തൂർ വെങ്ങാട്ട് റെയിൽവേ ട്രാക്കിൽ തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കിയത്. ചൊവ്വാഴ്ചയാണ് ശ്രീജിത്ത് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്.ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കുടുംബപരമായോ സാമ്പതികമായോ ശ്രീജിത്തിന് പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. അതുകൊണ്ടുതന്നെ ആത്മഹത്യചെയ്ത കാരണങ്ങളൊന്നും വ്യക്തമല്ല. ഭാര്യ ശാരിക മകൻ: ഹത്വിക് (എൽ.കെ.ജി വിദ്യാർതി). ഏകസഹോദരി: ശ്രീജ

No comments