Breaking News

കടുമേനിയിൽ റബ്ബർ തോട്ടത്തിന് തീ പിടിച്ചു; ഏക്കർ കണക്കിന് സ്ഥലത്തെ കൃഷി കത്തി നശിച്ചു


കമ്പല്ലൂർ: കടുമേനി വിഷ്ണുമൂർത്തി മുണ്ട്യക്കാവിന് മുകൾ വശത്തുള്ള കയത്തുംകര എസ്റ്റേറ്റിലാണ് തീ പടർന്നത്. വൈകിട്ട് ആറ് മണിയോടെ സമീപത്തെ തോട്ടത്തിൽ ടാപ്പിങ്ങിന് പോയ തൊഴിലാളിയാണ് തീ പടരുന്നത് കണ്ടത്. ഇയാൾ വിവരമറിയച്ചതിനെ തുടർന്ന് നാട്ടുകാരെത്തി തീ അണക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പെരിങ്ങോത്ത് നിന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും മലമുകളിലേക്ക് വഴിയീല്ലാത്തതിനാൽ എത്തിച്ചേരാൻ സാധിച്ചില്ല. എതാണ്ട് 15 ഏക്കറോളം സ്ഥലത്ത് തീ പടർന്ന് പൂർണമായും കത്തിനശിച്ചു. റമ്പർ റീപ്ലാന്റ് ചെയ്ത തോട്ടത്തിൽ കൃഷി ചെയ്ത ചെറിയ റമ്പറുകളും കടുക്കയും ആണ് കത്തിയമർന്നത്. തീ കൂടുതൽ പ്രദേശത്തേക്ക് കടക്കാതിരിക്കാൻ കാട് തെളിച്ച് സുരക്ഷ ഒരുക്കുകയാണ് നാട്ടുകാർ. മലമുകളിലായതിനാൽ രക്ഷാ പ്രവർത്തനം ഏറെ ബുദ്ധിമുട്ടുകയാണ് സമീപവാസികൾ.

No comments