Breaking News

ചരിത്രപ്രസിദ്ധമായ ബളാൽ കല്ലൻചിറ മഖാം ഉറൂസിന് കൊടിയുയർന്നു ഉറൂസ് കമ്മിറ്റി ചെയർമാൻ എസിഎ ലത്തീഫ് പതാക ഉയർത്തി


വെള്ളരിക്കുണ്ട് : ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ തക്ബീർ ധ്വനികളോടെ ഇന്ന് മുതൽ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ബളാൽ കല്ലൻചിറ മഖാമുറൂസിനു പതാക ഉയർത്തി, ഉറൂസ് കമ്മിറ്റി ചെയർമാൻ ജനാബ് എ സി എ ലത്തീഫ് പതാക ഉയർത്തി.പതാക ഉയർത്തലിനു മുന്നോടിയായി നടന്ന മഖാസിയാറത്തിന് ഖത്തീബ് ഷഫീക് സഅദി പ്രാർത്ഥന നടത്തി,ജമാ അത് പ്രസിഡന്റ്‌ എൽ കെ ബഷീർ, സെക്രട്ടറി കെ പി റഷീദ്, ട്രഷർ നസീർ പി,യു എ ഇ ശാഖ കമ്മിറ്റി പ്രതിനിധികളായ സമദ് അരീക്കോട്, റഷീദ് എ, ഷഫീക് എ,ഉറൂസ് കമ്മിറ്റി കൺവീനവർ മുജീബ്, ടി അബ്ദുൽ ഖാദർ എന്നിവർനേതൃത്വം നൽകി.കെ യൂസഫ് ഹാജി, വി എം മുഹമ്മദ്‌ ബഷീർ, അഷ്‌റഫ്‌ അരീക്കര, അഹമ്മദ്‌ എം എച്, കരീം കുഴിങ്ങട്, ശാഹുൽ ഹമീദ് മാസ്റ്റർ, എൽ കെ ഖാലിദ് എന്നിവർ സംബന്ധിച്ചു.

ഉൽഘാടന ദിവസമായ ഇന്ന് രാത്രി 7മണിക്ക് സമസ്ത പ്രസിഡന്റ്‌ ബഹു സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങൾ ഉത്ഘാടനം ചെയ്യും. സംയുക്ത ജമാ അത് വൈസ് പ്രസിഡന്റ്‌ വി കെ അസീസ് അധ്യക്ഷത വഹിക്കും, യു കെ മുഹമ്മദ്‌ ഹനീഫ് നിസാമി മുഖ്യ പ്രഭാഷണം നടത്തും.

തുടർന്ന് മജ്ലിസുന്നൂറും, സ്വലാത്ത് മജിലിസും നടക്കും.

No comments