Breaking News

ഓർച്ചയും ചേർച്ചയും കല്ല്യോട്ട് ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ 32 വർഷത്തിനുശേഷം ഒത്തുകൂടി


കല്ല്യോട്ട് ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും 1989-90 അധ്യായന വർഷത്തിൽ എസ്.എസ്.എൽ.സി പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾ 32 വർഷത്തിനുശേഷം ഓർച്ചയും ചേർച്ചയും എന്ന പേരിൽ വീണ്ടും ഒത്തുകൂടി. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പരസ്പരം കണ്ടുമുട്ടിയപ്പോൾ സുഖദു:ഖസമ്മിശ്രവും കുസൃതിത്തരങ്ങൾ നിറഞ്ഞതുമായ ബാല്യകാല സ്കൂൾ ജീവിതം വീണ്ടും അയവിറക്കപ്പെട്ടു. ആദ്യഘട്ടമെന്ന നിലയിൽ സംഗമത്തിൽ പൂർവ്വ വിദ്യാർത്ഥികൾ മാത്രമാണ് പങ്കാളികളായത്. വരും വർഷത്തിൽ വിപുലമായ രീതിയിൽ അധ്യാപകരേയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് സംഗമം നടത്താൻ തീരുമാനിച്ചു. പുന:സമാഗമം സ്കൂൾ പ്രിൻസിപ്പാൾ ലോഹിതാക്ഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മുഖ്യാതിഥിയായി പി.ടി.എ പ്രസിഡന്റ് പുരുഷോത്തമൻ പങ്കെടുത്തു.ജോൺസൺ പി.എം അധ്യക്ഷത വഹിച്ച പരിപാടിയിൽ ടി.കെ.നാരായണൻ സ്വാഗതവും ബിനോയി കുര്യൻ നന്ദിയും പറഞ്ഞു.സംഗമത്തിൽ വിദേശ രാജ്യങ്ങളിലും കേരളത്തിനു വെളിയിലും ജോലി ചെയ്യുന്നവരുൾപ്പെടെ 36 അംഗങ്ങൾ പങ്കെടുത്തു.

No comments